യുക്രെയ്‌നില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടു
യുക്രൈന്‍ -റഷ്യ യുദ്ധം ചര്‍ച്ച ചെയ്യുന്നതിനുള്ള നാറ്റോ അടിയന്തര ഉച്ചകോടി ബ്രസല്‍സില്‍ ചേര്‍ന്നു. ഉക്രൈന് കൂടുതല്‍ സൈനിക സഹായം യുക്രൈന് നല്‍കാന്‍ യോഗം തീരുമാനിച്ചു. നാറ്റോ സഖ്യ രാജ്യങ്ങളുടെ കിഴക്കന്‍ പ്രദേശത്ത് പ്രതിരോധം ശക്തമാക്കും. 40,000 സൈനികരെ നിയോഗിക്കുമെന്നും അടിയന്തര ഉച്ചക്കോടിക്ക് ശേഷം നാറ്റോ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനിടെ യുക്രൈനില്‍ റഷ്യ അതീവ വിനാശകരമായ ഫോസ്ഫറസ് ബോംബുകള്‍ പ്രയോഗിച്ചതായി പ്രസിഡന്റ് വ്‌ലാദിമര്‍ സെലന്‍സ്‌കി ആരോപിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും സെലന്‍സ്‌കി നാറ്റോ സഖ്യത്തെ അറിയിച്ചു. നാറ്റോയില്‍ നിന്നും കൂടുതല്‍ സഹായം സെലന്‍സ്‌കി അഭ്യര്‍ഥിച്ചു.
യുക്രെയ്‌നില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടു. യുക്രെയ്ന്‍ തലസ്ഥാനമായ കിയവിലെ പോഡില്‍ ജില്ലയിലെ താമസമേഖലയില്‍ ബുധനാഴ്ചയാണ് നടന്ന ബോംബ് ആക്രമണത്തിലാണ് മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടത്. റഷ്യന്‍ വെബ്‌സൈറ്റായ ‘ദ ഇന്‍സൈഡറി’ലെ മാധ്യമ പ്രവര്‍ത്തക ഒക്‌സാന ബൗലിനയാണ് മരിച്ചത്.