മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മുവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, മുവാറ്റുപുഴ കൃഷിഭവന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന്‍ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി തുടങ്ങി.
സിവില്‍ സ്റ്റേഷന്‍ മട്ടുപ്പാവില്‍ പ്രത്യേകം സജ്ജീകരിച്ച 300-ഓളം ഗ്രോബാഗുകളില്‍ വിവിധയിനം ചീരകള്‍, വെണ്ട, വഴുതന, മുളക്, തക്കാളി, എന്നീ പച്ചക്കറി വിത്തുകളാണ് നട്ടത്. കൃഷി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ് കൃഷി പരിപാലിക്കുന്നത്. കൃഷിയുടെ വിത്തിടീല്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റിയന്‍ നിര്‍വ്വഹിച്ചു. മൂവാറ്റുപുഴ ആര്‍.ഡി.ഒ. അനി.പി.എ.അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ് പദ്ധതി വിശദീകരണം നടത്തി. തഹസീല്‍ദാര്‍ കെ.എസ്. സതീഷന്‍, സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പ് മേധവികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ സംമ്പന്ധിച്ചു.