Home LOCAL NEWS മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ആറു മാസത്തിനകം പൂർണ്ണമായി തുറന്നു നൽകുമെന്ന് മാനേജിംഗ് ഡയറക്ടർ...

മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ആറു മാസത്തിനകം പൂർണ്ണമായി തുറന്നു നൽകുമെന്ന് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ

ksrtc mvpa

മുവാറ്റുപുഴ :മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ആറു മാസത്തിനകം പൂർണ്ണമായി തുറന്നു നൽകുമെന്ന് കെ.എസ്.ആർ.ടി സി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ പറഞ്ഞു. അവശേഷിക്കുന്ന നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. സ്റ്റാൻഡിന്റെ നിലവിലെ അവസ്ഥയും നിർമ്മാണ പ്രവർത്തനങ്ങളും ബിജു പ്രഭാകർ പരിശോധിച്ചു. ഉദ്യോഗസ്ഥരുമായും കരാറുകാരുമായും ചർച്ച നടത്തി. അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം തീർത്തു നൽകാമെന്ന് കരാറുകാർ ഉറപ്പ് നൽകി. കരാറുകാർക്കുള്ള കുടിശിക തുകയുടെ ഒരു ഭാഗം ഉടൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നൂറുകണക്കിന് യാത്രക്കാർ വന്നു പോകുന്ന ഇവിടത്തെ പണി തീരാത്ത ടോയ്ലറ്റും മാത്യു കുഴൽനാടൻ എം എൽ എ ശ്രദ്ധയിൽപ്പെടുത്തി.

നഗരസഭാ ചെയർമാൻ പി.പി എൽദോസ്, കെ.എസ്.ആർ.ടി.സി ചീഫ് എഞ്ചിനിയർ മനോമോഹൻ, ജില്ലാ ഓഫിസർ എം.എസ് ബിന്ദു, ക്ലസ്റ്റർ ഓഫീസർമാരായ ടി.എ അഭിലാഷ്, കെ.ജി ജയകുമാർ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version