കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി എസ് എഫ് ഐ – എ.ഐ എസ് എഫ് തർക്കം നിലനില്ക്കെ
സി.പി.ഐ നേതാവിൻ്റെ വീടാക്രമിച്ചു.
വാളകം ലോക്കൽ സെക്രട്ടറി സി.ജെ, ബാബുവിൻ്റെ വീടാണ് തിങ്കളാഴ്ച രാത്രി 10.3oഓടെ ഒരു സംഘം ആക്രമിച്ചത്.
മൂവാറ്റുപുഴയിലെ സി.പി.ഐയുടെ സമുന്നത നേതാവായിരുന്ന പരേതനായ സി.വി.യോഹന്നാൻ്റെ വീടാണ് ആക്രമിച്ചത്,
വീടിൻ്റെ മുൻവശത്തെ ജനൽ ചില്ലുകൾ എറിഞ്ഞ് തകർത്തു,
കല്ലുകൾ വീടിനകത്ത് പതിച്ചു
ആക്രമണത്തിൽ ബാബുവിനും മാതാവും യോഹന്നാൻ്റെ ഭാര്യയുമായ വത്സമ്മക്കും പരിക്കേറ്റതായി പരാതി.
ഇരുവരും സെൻ്റ് ജോർജ് ആശുപത്രിയിൽ ചികിത്സ തേടി
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മൂവാറ്റുപുഴ നിർമല കോളേജിൽ എസ് എഫ് ഐ, എ ഐ എസ് എഫ് തർക്കം ഉടലെടുത്തിരുന്നു, ബാബുവിൻ്റെ മകനും,
കോളേജ് എ, ഐ, എസ്, എഫ് യൂണിറ്റ് സെക്രട്ടറി ചിൻ ജോണി നെ ആക്രമിക്കാനാണ് സംഘം എത്തിയതെന്നാണ് അറിയുന്നത്
എസ് എഫ് ഐ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിൻ്റെ പിന്നിലെന്ന് ‘ ബാബു പറഞ്ഞു.
പോലീസ് രാത്രി തന്നെ സ്ഥലത്ത് എത്തി കേസെടുത്ത് അന്വേഷണണം ആരംഭിച്ചു
ആക്രമണ വിവരം അറിഞ്ഞ് സിപിഐ ജില്ലാ സെക്രടറി കെ.എൻ. ദിനകരൻ, മുൻ എംഎൽഎമാരായ ബാബു പോൾ, എൽദോ എബ്രഹാം, മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ,ഇ.കെ, ശിവൻ, കെ.കെ, അഷറഫ്, ഉൾപ്പെടെ നേതാക്കൾ ആക്രമണത്തിന് ഇരയായ വീട് സന്ദർശിച്ചു..
വീട് ആക്രമണത്തിൽ പ്രതിഷേധിച്ച് വൈകുന്നേരം 5 മണിക്ക് മൂവാറ്റുപുഴ ടൗണിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ യോഗവും നടത്തുമെന്ന്മണ്ഡലം കമ്മിറ്റി സെക്രട്ടറി ജോളി പൊട്ടക്കൽ അറിയിച്ചു.