എറണാകുളം ജില്ലാ ഒളിമ്പ്യൻ ചന്ദ്രശേഖർ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം മൂവാറ്റുപുഴയിൽ ഉടൻ ആരംഭിക്കാൻ കഴിയുമെന്ന്
സ്‌പോർട്‌സ് വകുപ്പ് മന്ത്രി വി. അബ്ദുൾറഹ്‌മാൻ എൽ.ഡി.എഫ് പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി.
കഴിഞ്ഞ എൽഡിഎഫ് ഗവൺമെന്റിന്റെ കാലഘട്ടത്തിൽ മുൻ എംഎൽഎ എൽദോ എബ്രഹാമും,
അന്നത്തെ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള നഗരസഭ കൗൺസിലും മുൻകൈയെടുത്താണ് ജില്ലാ ഇൻഡോർ സ്റ്റേഡിയം മൂവാറ്റുപുഴയിൽ സ്ഥാപിക്കുന്നതിന് നടപടികൾ നീക്കിയതെന്ന് എൽ.ഡി.എഫ് നേതാക്കൾ പ്രസ്താവിച്ചു.
ഒളിമ്പ്യൻ ചന്ദ്രശേഖർ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രാഥമിക നടപടികൾ
ആരംഭിക്കുന്ന ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വവും മുവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ അന്നത്തെ പ്രതിപക്ഷ കൗൺസിലർമാരും
സ്ഥലം അന്യാധീനപ്പെടുത്തുന്നു എന്ന അടിസ്ഥാനമില്ലാത്ത ആക്ഷേപം ഉന്നയിച്ച് സ്റ്റേഡിയം പദ്ധതിയെ അട്ടിമറിക്കാൻ നിരന്തരമായി ശ്രമിച്ചിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് അന്ന് ഡി.പി.ആർ തയ്യാറാക്കി ടെൻഡർ നടപടികൾ വരെ
എത്തിയതെന്നും വിശദീകരിക്കുന്നു. 42 കോടി രൂപയുടെ റിവേഴ്‌സ് ചെയ്ത എസ്റ്റിമേറ്റ് ഇപ്പോൾ
സ്റ്റേഡിയത്തിനായി തയ്യാറാക്കിയിട്ടുണ്ട്.
സ്റ്റേഡിയം നിർമ്മാണത്തിന്റെ ഡി.പി.ആർ തയ്യാറാക്കി
കിഫ്ബിയുടെ അംഗീകാരത്തിന് നൽകി കഴിഞ്ഞു. കിഫ്ബി അനുമതി നൽകി പണം അനുവദിക്കുന്ന മുറയ്ക്ക്
ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും.
നിലവിലുള്ള പി.പി.എസ്‌തോസ് സ്മാരക സ്റ്റേഡിയം നിലനിർത്തിക്കൊണ്ട് തന്നെയാണ് ഒളിമ്പ്യൻ ചന്ദ്രശേഖർ ഇൻഡോർ സ്റ്റേഡിയം വിഭാവനം ചെയ്തിട്ടുള്ളത്.
സ്റ്റേഡിയത്തിൽ 400 മീറ്റർ നീളമുള്ള 8 ലൈൻ സിന്തറ്റിക് ട്രാക്ക്
ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെടും. കൂടാതെ ഇലവൻസിന്റെ നാഷണൽ ഫുട്‌ബോൾ ടർഫും നിലവിലുള്ള സ്റ്റേഡിയത്തിന്റെ ഭാഗമായി നിർമ്മിക്കും.പവലിയനോട് കൂടിയ ഗാലറിയും ഇതിൻറെ ഭാഗമായി ഉണ്ടാകും.
9 ബാറ്റ്മിട്ടൻ കോർട്ട്, ഒരു ബാസ്‌ക്കറ്റ് ബോൾ കോർട്ട്, രണ്ട് വോളിബോൾ കോർട്ട്, ഗ്യാലറിയോട് കൂടിയ ഇൻഡോർ സ്റ്റേഡിയം, സ്റ്റാൻഡേർഡ് സൈസ് 8 ലൈൻ നീന്തൽ കുളവും അനുബന്ധ സൗകര്യങ്ങളും,പ്രാക്ടീസിന് ഉള്ള സിന്തറ്റിക് കോർട്ട്, മെഡിക്കൽ സെന്റർ, ഫിറ്റ്‌നസ് സെൻറർ,
കായികതാരങ്ങൾക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇവയെല്ലാം അടങ്ങുന്ന വിപുലമായ സ്റ്റേഡിയം കോംപ്ലക്‌സ് നിർമിക്കുന്നതിന് ആണ്
പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
പദ്ധതി പൂർത്തീകരിക്കപ്പെടുന്ന തോടെ അന്താരാഷ്ട്ര നിലവാരണിലുള്ള നിരവധി കായിക മാമാങ്കങ്ങൾക്ക് സ്റ്റേഡിയം വേദിയാകും. ഇത് വഴി മുവാറ്റുപുഴയിലെ കായിക മേഖലയും വളർച്ച പ്രാപിക്കും. ഇതോടൊപ്പം മുവാറ്റുപുഴ പട്ടണം ഗതകാല കച്ചവട പെരുമയിലേക്ക് തിരിച്ചെത്തുകയും ചെയ്യും.
കിഫ്ബി അംഗീകാരം ലഭിക്കുന്ന മുറക്ക് നിർമാണപ്രവർത്തനം ആരംഭിക്കാൻ കഴിയും വിധം ടെണ്ടർ നടപടികൾ പൂർത്തീകരിക്കും എന്ന്
സ്‌പോർട്‌സ് വകുപ്പ് മന്ത്രി ശ്രീ:വി.അബ്ദുറഹ്‌മാൻ എൽ .ഡി .എഫ് പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി.
പ്രതിനിധി സംഘത്തിൽ സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം അഡ്വ.പി.എം ഇസ്മായിൽ, സി.പി.ഐ(എം) ഏരിയാസെക്രട്ടറി
കെ.പി.രാമചന്ദ്രൻ സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൻ, ആരക്കുഴ മുൻ പഞ്ചായത്ത് പ്രസിഡൻറ്
വള്ളമറ്റം കുഞ്ഞ്,ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡൻറ്
അനീഷ്.എം.മാത്യു എന്നിവർ ഉണ്ടായിരുന്നു