Home LOCAL NEWS ERNAKULAM മൂവാററുപുഴയുടെ സ്വപ്‌ന പദ്ധതിക്ക് ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് കല്ലിടും

മൂവാററുപുഴയുടെ സ്വപ്‌ന പദ്ധതിക്ക് ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് കല്ലിടും

നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പോസ്‌റ്റോഫീസ് കവല മുതൽ വെള്ളൂർക്കുന്നംവരെയുളള വികസനത്തിനാണ് തുടക്കമാകുന്നത്.

മൂവാറ്റുപുഴ: സ്ഥലമേറ്റെടുക്കലും സാങ്കേതിക തടസ്സവും മൂലം ഒന്നര പതിറ്റാണ്ട് നീണ്ട മൂവാറ്റുപുഴ നഗര റോഡ് വികസനം യാഥാർഥ്യമാകുന്നു. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പോസ്‌റ്റോഫീസ് കവല മുതൽ വെള്ളൂർക്കുന്നംവരെയുളള വികസനത്തിനാണ് തുടക്കമാകുന്നത്. കിപ്ബിയിൽനിന്ന് അനുവദിച്ച 32.14 കോടി രൂപ ചെലവിൽ നാലുവരി പാതയാക്കി വികസിപ്പിക്കന്ന റോഡിന്റെ നിർമ്മാണോദ്ഘാടനം ഇന്ന്് ഉച്ചക്ക് 2.30 ന് .പൊതു മരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

മാത്യു കുഴൽ നാടൻ എം എൽ എ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാക്ഷണം നടത്തും.
കെ.ആർ എഫ്.ബി എക്‌സികുട്ടീവ് എഞ്ചിനിയർ മിനി മാത്യു റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭ ചെയർമാൻ പി പി എൽദോസ് , മുൻ എംഎൽഎ മാരായ എൽദോ ഏബ്രഹാം, ജോസഫ് വാഴക്കൻ , ബാബു പോൾ, ജോണി നെല്ലൂർ,കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ട മുറിക്കൽ , മുൻ എം പി. ഫ്രാൻസിസ് ജോർജ്ജ് തുടങ്ങി ജന പ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധിളും സംബന്ധിക്കും.

വ്യാപാരി സമരവും മറ്റും മൂലം സ്ഥലമേറ്റെടുക്കൽ തടസ്സപ്പെടുകയും കെഎസ്ടിപി റോഡ് വികസനത്തിന്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടാതെ പോവുകയായിരുന്നു. ബാബുപോൾ എം.എൽഎ ആയിരിക്കെ 2007 ലാണ്.20 മീറ്റർ വീതിയിൽ റോഡ് വികസനത്തിൻറെ അലൈൻമെൻറ് തയ്യാറാക്കിയത്. 2009ൽ സർക്കാർ ഉത്തരവ് പ്രകാരം 2011ൽ സർവ്വേ പൂർത്തീകരിച്ച് അതിർത്തി കല്ല് സ്ഥാപിച്ചു. തുടർന്ന് ജോസഫ് വാഴയ്ക്കൻ എംഎൽഎ ആയിരിക്കെയാണ് പദ്ധതിക്കുവേണ്ട കൂടുതൽ പ്രവർത്തനങ്ങൾ നടന്നത്. പിന്നീട് എൽദോ എബ്രഹാം എംഎൽഎയും സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ ത്വരിതപ്പെടുത്തുന്നതിനു പ്രയത്‌നിച്ചു. മാത്യുകുഴൽ നാടൻ എംഎൽഎ തുടർ പ്രവർത്തങ്ങൾ ഏറ്റെടുത്തു കടമ്പകൾ കടന്നതോടെയാണ് നഗര വാസികളുടെ സ്വപ്‌ന പദ്ധതി യാഥാർഥ്യമാകുന്നത്. ഇവിടെ വികസനം പൂർത്തിയാകുന്നതോടെ എം.സി. റോഡിൽ മൂവാറ്റുപുഴയിലെ ഗതാഗതകുരുക്ക്്് കാര്യമായി കുറയും.

അന്താരാഷ്ട്ര നിലവാരത്തിലാണ് റോഡ് നിർമാണം പ്രോജക്ട് തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിക്കായി 47.03 ആർ സ്ഥലമാണ് പൊന്നും വില നൽകി സർക്കാർ ഏറ്റെടുത്തത്. റോഡ് വികസനത്തിനു തടസ്സമായ വാട്ടർ അതോറിറ്റി പൈപ്പുകൾ, കെ എസ് ഇ ബി ലൈനുകൾ എന്നിവ മാറ്റി സ്ഥാപിക്കും. ഭൂമിക്കടിയിലൂടെ ഡക്ട് നിർമിച്ചാണ് വൈദ്യുതി ലൈനുകളും കുടിവെള്ള പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നത്, ഇതിനായി അഞ്ച്‌കോടി പതിനൊന്നുലക്ഷം രൂപ കിഫ്ബി നഗര വികസന ഏജൻസിയായ കെആർഎഫ്ബിക്ക് കൈമാറി. കെഎസ്ഇബിക്ക് 3.16 കോടിയും, വാട്ടർ അതോറിട്ടിക്ക് 1.99 കോടി രൂപയുപമാണ് അനുവദിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയായി. വെള്ളകെട്ട് ഒഴിവാക്കുന്നതിനായി പുതിയ ഡ്രൈനേജും സ്ഥാപിക്കും. കാൽ നട യാത്രക്കാർക്കായി ടൈൽ വിരിച്ച സുരക്ഷിത നടപ്പാതയും നിർമ്മിക്കും. യൂട്ടിലിറ്റി ക്രോസിങ്ങിനായി ഡബിൾ റോ ഡക്റ്റുകളും സ്ഥാപിക്കും. ആധുനീക രീതിയിൽ ബസ് ബേയും അനുബന്ധ സൗകര്യങ്ങളും ഒരുക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version