മരിച്ച സനൽ ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സനലിന്റെ സഹോദരിയാണ്
മൂലമറ്റം : മൂലമറ്റത്ത് നിരപരാധിയായ ബസ് കണ്ടക്ടർ വെടിയേറ്റ് മരിക്കാനും ആക്രമണത്തിനും കാരണമായത് തട്ടുകടയിലെ തർക്കം. ബിജെപി പ്രവർത്തകരോടെ കടയുടമ കാണിച്ച പക്ഷപാതിത്വമാണ് പ്രശ്‌നത്തിന്റെ തുടക്കമായതെന്ന് പറയുന്നു. പ്രതിയായ മൂലമറ്റം മാവേലി പുത്തൻപുരയിൽ ഫിലിപ്പ് മാർട്ടിനു (33) വെടിവെയ്പിനുമുമ്പ് ക്രൂരമായ മർദ്ദനമേറ്റിരുന്നു.
ശനി രാത്രി 10.50 ഓടെ മൂലമറ്റം അശോകക്കവലയിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ഫിലിപ്പ് മാർട്ടിനും ബന്ധുവും. ഇവർ ബീഫും പോട്ടിയും ചപ്പാത്തിയുമാണ് ഓർഡർ നൽകിയത്. കടയുടമയായ യുവതി നൽകാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നാലെ എത്തിയ ബിജെപി പ്രവർത്തകർക്ക് പാഴ്സൽ നൽകി. തുടർന്ന് ഭക്ഷണം തീർന്നതായി കടയുടമ ഫിലിപ്പ് മാർട്ടിനോട് പറഞ്ഞു. ഇതോടെ ഇയാൾ പ്രകോപിതനാവുകയും കടയുടമയുമായി വാക്കേറ്റമായി. ഇതിനിടയിൽ പാഴ്സൽ വാങ്ങാനെത്തിയവരും കടയിലുണ്ടായിരുന്നവരും ഫിലിപ്പിനെ ക്രൂരമായി മർദിച്ചു. ബി.ജെ.പി പ്രവർത്തകയുടെയാണ് കട. തുടർന്ന് വീട്ടിലെത്തി തോക്കുമായി തട്ടുകടയ്ക്ക് സമീപം മടങ്ങിയെത്തിയ ഫിലിപ്പ്് കടയ്ക്കുസമീപം ആകാശത്തേക്കു വെയിയുതിർത്ത് മടങ്ങി. കാറിൽ മൂലമറ്റത്തേക്കു മടങ്ങിയ ഫിലിപ്പിനെ പിന്തുടർന്നെത്തിയ സംഘം വീണ്ടും മർദ്ദിക്കുകയും കാർ ആക്രമിക്കുകയും ചെയ്തു. മകനെ തേടി ഈ സമയം ഇവിടെ എത്തിയ ഫിലിപ്പിന്റെ മാതാവിനും മർദ്ദനമേറ്റു.
് കാറുമായി മുന്നോട്ടുനീങ്ങിയ ഇയാൾ തോക്കിൽ തിരനിറച്ച് ആക്രമിച്ചവരെ ലക്ഷ്യമിട്ട് തിരിച്ചെത്തി. ആക്രമിച്ചവരെ ലക്ഷ്യമാക്കി വെടിയുതിർത്തെങ്കിലും സംഘം ഓടിമാറുകയും ഈ സമയം അതുവഴി ബൈക്കിലെത്തിയ സനൽ സാബുവും പ്രദീപ് പുഷ്‌കരനും വെടിയേൽക്കുകയായിരുന്നു, കഴുത്തിനു വെടിയേറ്റ സനൽ തൽക്ഷണം മരിച്ചു. പിഷ്‌കരൻ കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ മുട്ടത്തുവച്ച് പൊലീസ് പിന്നീട് പിടികൂടി. കാറും തോക്കും കസ്റ്റഡിയിലെടുത്തു. വിദേശത്തായിരുന്ന ഫിലിപ്പ് മാർട്ടിൻ ഏതാനും വർഷം മുമ്പാണ് മടങ്ങിയെത്തിയത്. മൃഗവേട്ടയ്ക്കായി ഉപയോഗിക്കുന്നതിന് ഇരട്ടക്കുഴൽ തോക്ക് വാങ്ങിയതെന്ന് പറയുന്നു.
മരിച്ച സനൽ അടുത്തിടെ ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സനലിന്റെ സഹോദരിയാണ്. മൂലമറ്റം- പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ദേവി ബസിന്റെ കണ്ടക്ടറായിരുന്ന സനൽ മൂലമറ്റത്ത് സ്വകാര്യ ലോഡ്ജിലാണ് താമസിച്ചിരുന്നത്.