Home NEWS KERALA മുഖ്യമന്ത്രിക്ക് ആശ്വാസം ; ലോകായുക്ത വിധി വിചിത്രം

മുഖ്യമന്ത്രിക്ക് ആശ്വാസം ; ലോകായുക്ത വിധി വിചിത്രം

pinarai vijayan

തിരുവനന്തപുരം: ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റി ദുർവിനിയോഗം ചെയ്‌തെന്ന കേസ ഭിന്നാഭിപ്രയം രൂപപെട്ടതോടെ തീരുമാനം ഫുൾ ബെഞ്ചിന് വിട്ടു. ഹർജി ലോകായുക്തയുടെ അധികാര പരിധിയിൽ വരുമോയെന്നതാണ് ഇപ്പോഴും തർക്കമായി തുടരുന്നത്. രണ്ട് ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉൾപ്പെട്ട ബെഞ്ചാകും ഇനി കേസ് പരിഗണിക്കുക. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനു താല്ക്കാലിക ആശ്വാസമായി, വിധി എതിരായാൽ രാജിവയക്കേണ്ടിവരുമായിരുന്നു
എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം, ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്റ് എഞ്ചിനീയർ ആയി ജോലിക്ക് പുറമെ എട്ടര ലക്ഷം, കോടിയേരി ബാലകൃഷ്ണൻറെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ട് മരിച്ച പോലിസുകാരന്റെ ഭാര്യക്ക് സർക്കാർ ആനുകൂല്യങ്ങൾക്ക് പുറമെ 20 ലക്ഷം രൂപയും അനുവദിച്ചതിനെതിരെയാണ് ഹർജി.
അന്നു മുഖ്യമന്തിയായിരുന്ന പിണറായി വിജയനും 16 മന്ത്രിമാർക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കും എതിരെയാണ് പരാതി നൽകിയത്.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ ഹർജിയെ അനുകൂലിച്ചും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും മറിച്ചും തീരുമാന എടുത്തതോടെയാണ് അന്തിമ വിധിക്കായി പരാതി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. 2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയിൽ വാദം അതേ വർഷം മാർച്ച് പതിനെട്ടിന് വാദം പൂർത്തിയായിരുന്നു.

വിധി ഭീഷണിപ്പെടുത്തി നേടിയതാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ലോകായുക്തയുടെ വിശ്വാസ്യത തകർന്നെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. നാലു വർഷംവാദം കേൾക്കുകയും ഒരു വർഷം കാത്തിരുന്നത് ഈ വിധി പറയാനാണോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version