മാതാപിതാക്കള്‍ വീട്ടിലില്ലാതിരിക്കെ വീട് ജപ്തി ചെയ്ത് മക്കളെ പുറത്തിറക്കിവിട്ട മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് പ്രതിക്കൂട്ടില്‍. പേഴയ്ക്കാപ്പിളളി വലിയ പറമ്പില്‍ അജേഷിന്റെ വീട് ജപ്തി ചെയ്ത് നടപടി വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. അജേഷ് ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ മഞ്ജുവും ഭര്‍ത്താവിനെ പരിചരിക്കുന്നതിനുവേണ്ടി ആശുപത്രിയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെ അര്‍ബന്‍ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത നാല് മക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നന്ദു (10-ാം ക്ലാസ് )നന്ദന (7-ാം ക്ലാസ് ) നന്ദിത (7-ാം ക്ലാസ്, നന്ദശ്രീ (5- ക്ലാസ് ) എന്നിവരെ പുറത്താക്കിയാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. അച്ഛനും അമ്മയും എത്തിയിട്ട് വീടു വിട്ടിറങ്ങാം എന്നു പറഞ്ഞിട്ടും ബാങ്ക് ഉദ്യോഗസ്ഥര്‍ കൂസാതെ വീട് പൂട്ടി മുദ്ര വച്ചതായാണ് ആരോപണം.
വിവരം അറിഞ്ഞ്ു സ്ഥലത്തെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും യു.ഡി.എഫ് നേതാക്കളും വീടിനു മുന്നില്‍ കുട്ടികള്‍ക്കൊപ്പം കുത്തിയിരുന്നു. ബാങ്ക് അധികൃതര്‍ താക്കോല്‍ തിരികെ ഏല്‍പിക്കാന്‍ എത്തുമെന്നു പറഞ്ഞെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും എത്താതിരുന്നതോടെ് പൂട്ടിയിട്ടിരുന്ന താഴ് തകര്‍ത്തത് കുട്ടികളെ അകത്ത് പ്രവേശിപ്പിക്കുകയായിരുന്നു. സിപിഎം നേതൃത്വലുള്ള ഭരണസമിതിയാണ് അര്‍ബന്‍ ബാങ്ക് ഭരിക്കുന്നത്്. സംഭവം വന്‍വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്്