പനമരം: വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള മഹിളാ ശിക്ഷൺ കേന്ദ്രത്തിൽ മുണ്ടക്കൈ ദുരിതബാധിതരോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സ്വാതന്ത്ര്യ ദിനം ആചരിച്ചു. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരെ അനുസ്മരിച്ച് കൊണ്ട് ആഘോഷങ്ങളില്ലാതെയായിരുന്നു സ്വാതന്ത്ര്യ ദിനം കൊണ്ടാടിയത്. മാധ്യമപ്രവർത്തകൻ ഉസ്മാൻ അഞ്ചുകുന്ന് പതാകയുയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി റോഷ്നി ഫ്രാൻസീസ്, ശ്യാമള , ബിന്ദു, ശോഭ എന്നിവർ സംസാരിച്ചു. സോന നന്ദി പറഞ്ഞു.