Home NEWS INDIA മലയാളിയായ സി.വി.ആനന്ദബോസ് ബംഗാൾ ഗവർണർ

മലയാളിയായ സി.വി.ആനന്ദബോസ് ബംഗാൾ ഗവർണർ

0
c.v. anadhabose ias

മലയാളിയായ സി.വി.ആനന്ദബോസ് ബംഗാൾ ഗവർണർ. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമാണ്. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. കോട്ടയം മാന്നാനം സ്വദേശിയാണ്. യുഎൻ പാർപ്പിട വിദഗ്ധസമിതി ചെയർമാനായിരുന്നു.
എഴുത്തുകാരനും കോളമിസ്റ്റുമാണ്. ് ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമായി നോവലുകൾ, ചെറുകഥകൾ, കവിതകൾ,എന്നിവ എഴുതിയിട്ടുണ്ട്്. 40 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ മുസ്സൂറിയിലെ ആദ്യത്തെ ഫെലോ ആയിരുന്നു.
യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ, അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കിടയിൽ മഴവിൽ പാലം തീർക്കാൻ ശ്രമിക്കുമെന്ന് സി.വി.ആനന്ദബോസ് സ്വകാര്യ ചാനലിനോട് പറഞ്ഞു. ഭരണഘടന അനുശാസിക്കുംവിധം ഗവർണറുടെ ചുമതല നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നയങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന സി.വി.ആനന്ദബോസ് മമതാ ബാനർജി സർക്കാരുമായി ഏറ്റുമുട്ടാതെ ഗവർണറുടെ അധികരപരിധിയിൽ ചുമതല നിർവഹിക്കുമോയെന്നത് കാത്തിരുന്നു കാണേണ്ടതാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version