Home NEWS KERALA മണിപ്പൂർ ഭീതിയിൽ ; അക്രമികളെ തടയാൻ കഴിയുന്നില്ലെന്ന് എം.പി.മാരായ ഡീൻകുര്യാക്കോസും ഹൈബി ഈഡനും

മണിപ്പൂർ ഭീതിയിൽ ; അക്രമികളെ തടയാൻ കഴിയുന്നില്ലെന്ന് എം.പി.മാരായ ഡീൻകുര്യാക്കോസും ഹൈബി ഈഡനും

മണിപ്പൂരിൽ കേന്ദ്ര സേനയും, അർദ്ധസൈനിക വിഭാഗങ്ങളും , സംസ്ഥാന പോലീസും ഒരുമിച്ചു ചേർന്നിട്ടും അക്രമികളെ തടയാൻ കഴിയുന്നില്ലെന്ന് എം.പി മാരായ ഡീൻ കുര്യാക്കോസും, ഹൈബി ഈഡനും. കേന്ദ്രത്തിലെയും , സംസ്ഥാനത്തെയും സർക്കാരുകളുടെ സമ്പൂർണ്ണ പരാജയത്തെയാണ് ഇത് കാണിക്കുന്നതെന്നും എം.പി മാർ പറയുന്നു. മണിപ്പൂരിൽ കലാപബാധിത പ്രദേശങ്ങളിൽ സന്ദർശിച്ച എം.പി. മാർ അനുഭവം വിവരിക്കുകയായിരുന്നു.

അക്രമികൾ സമ്പൂർണ്ണമായി തകർത്ത ഇംഫാലിലെ സെന്റ് പോൾസ് ദേവാലയം, പാസ്റ്ററൽ സെന്റർ ക്യാമ്പസ്, ഇംഫാൽ നഗരത്തിൽ പൂർണമായും അക്രമികൾ അഗ്‌നിക്കിരയാക്കിയ വൈഫൈ വെങ് തെരുവും കഴിഞ്ഞ ദിവസം രാത്രി കർഫ്യൂ ലംഘിച്ച് അതിക്രമിച്ച് കയറി തകർക്കാൻ ശ്രമിച്ച സെന്റ്.ജോസഫ്‌സ് ഹയർ സെക്കന്ററി സ്‌കൂൾ എന്നിവയും സന്ദർശിച്ചതായും ഡീൻകുര്യാക്കോസ് എം.പി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 11000 ആളുകൾ ക്യാംപിൽ കഴിയുന്ന കങ്‌ഗോക്പി ജില്ലയിലെ ഹെങ്ബുങ് ക്യാമ്പും,
തുടർന്ന് 37000 ആളുകൾ ക്വാമ്പിൽ കഴിയുന്ന ചുരചാന്ദ്പൂർ മേഖലയിലെ ഡോൺ ബോസ്‌കോ സ്‌കൂളിലും, തുബ്വാഗ് മേഖലയിലെ ക്യാമ്പുകളും സന്ദർശിച്ചതായും ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.
പട്‌നാ രൂപതാ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ കല്ലുപുര , മണിപ്പൂർ രൂപത വികാരി ജനറൽ ഫാ. വർഗീസ് വേലിക്കകത്ത്, കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ.പോൾ മൂഞ്ഞേലി, ഫാ. മാത്യു ചന്ദ്രൻ കുന്നേൽ, ഫാ.ജോൺസൺ തേക്കടയിൽ, ദുരിതാശ്വാസ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version