Home NEWS KERALA ഭർത്താവിന്റെ ആസിഡാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഭർത്താവിന്റെ ആസിഡാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
Acid attack by husband, The woman died

മലപ്പുറം : ഭർത്താവിന്റഎ ആസിഡാക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി അഷ്‌ന ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിൽ ആയിരുന്നു.
കഴിഞ്ഞ അഞ്ചിനാണ് ഭർത്താവ് ഷാനവാസ് അഷ്‌നയ്ക്ക് നേരെ ആസിഡ് ഒഴിച്ചത്. പൊള്ളലേറ്റ അഷ്‌നയെ ആദ്യം അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേയ്ക്ക് മാറ്റുകയായിരുന്നു.

ഭർത്താവ് ഷാനവാസിനെ പാണ്ടിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഇദ്ദേഹം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version