Home LOCAL NEWS ERNAKULAM ഭൂമിവിതരണം വേഗത്തിലാക്കാന്‍ പട്ടയമിഷന്‍ ആരംഭിക്കും: മന്ത്രി കെ രാജന്‍

ഭൂമിവിതരണം വേഗത്തിലാക്കാന്‍ പട്ടയമിഷന്‍ ആരംഭിക്കും: മന്ത്രി കെ രാജന്‍

കൊച്ചി: സ്ഥലവിതരണത്തിന്റെ വേഗം വര്‍ധിപ്പിക്കാന്‍ സംസ്ഥാനത്ത് പട്ടയ മിഷന്‍ ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍.
കേരളത്തില്‍ എല്ലാവര്‍ക്കും ഭൂമി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.ഭൂപതിവ് നിയമത്തിലെ ഓരോ ചട്ടങ്ങളുടെയും സാധ്യത പ്രയോജനപ്പെടുത്തി പരമാവധി പേരെ ഭൂവുടമകളാക്കാന്‍ കഴിയുന്ന പട്ടയ മിഷനാണ് ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍മാരടക്കം റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മലയോര-ആദിവാസി മേഖലകളിലുള്ളവര്‍ക്ക് പട്ടയം വിതരണത്തിനായി ഏകീകൃത പ്രവര്‍ത്തന മാര്‍ഗരേഖ അംഗീകരിച്ചു. മറ്റുവകുപ്പുകളുടെ ഭൂമിയില്‍ ദീര്‍ഘകാലമായി കുടിയേറിയവര്‍ക്ക് അവകാശം ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയാണ്. വൈദ്യുതി, ജലസേചനം, പൊതുമരാമത്ത്, തദ്ദേശം, വനം വകുപ്പുകളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സെറ്റില്‍മെന്റ് ആക്ട് നടപ്പാക്കാനുള്ള നടപടികളും പരിഗണിക്കുകയാണ്. ഒരുവര്‍ഷത്തിനകം റവന്യു വകുപ്പിനെ ഡിജിറ്റലൈസ് ചെയ്യും.നവംബര്‍ ഒന്നിനകം വില്ലേജ് ഓഫീസുമുതല്‍ സെക്രട്ടറിയറ്റുവരെ ഓണ്‍ലൈനാക്കുന്നതിനും ഇതിന് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നെല്‍വയല്‍–തണ്ണീര്‍ത്തട നിയമവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കും.ചുമതലയുള്ള സബ് കലക്ടര്‍മാര്‍ക്കും ആര്‍ഡിഒമാര്‍ക്കും ശില്‍പ്പശാല സംഘടിപ്പിക്കും.മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലെ തീരുമാനമനുസരിച്ച് ഭൂപതിവ് നിയമത്തില്‍ വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ച കരട് തയ്യാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version