Home LOCAL NEWS ഭൂജല വകുപ്പ് ശില്പശാല നടത്തി

ഭൂജല വകുപ്പ് ശില്പശാല നടത്തി

കുടയത്തൂർ: ഭൂജല ചൂഷണവും ജലത്തിന്റെ ആവശ്യകതയും വർധിച് വരുന്ന സാഹചര്യത്തിൽ കൃത്രിമ ജല സംഫോഷണ പ്രവർത്തനങ്ങൾ അനുയോജ്യമായ മേഖലകളിൽ വർധിപ്പിക്കണമെന്നും ഭൂജല ഉപയോഗത്തിൽ സൂക്ഷ്മതയും ലാളിത്യവും കൈമുതലാക്കണമെന്നും ജലസംരക്ഷണ പ്രവർത്തനങ്ങൾ ഓരോരുത്തരും നെഞ്ചിലേറ്റണമെന്നും പൊതു ജനങ്ങളെ ജല സാക്ഷരർ ആക്കിയെടുക്കുകയും വേണമെന്ന് കുടയത്തൂർ പഞ്ചായത്ത്‌ റൂറൽ മാർക്കറ്റ് ഹാളിൽ ഭൂജല വകുപ്പ് ഇടുക്കി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ഉഷ വിജയൻ പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് ആഹ്വാനം ചെയ്തു.


കുടുംബശ്രീ പ്രവർത്തകർ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ ഹരിതകർമ്മസേന അംഗങ്ങൾ പരിസ്ഥിതി പ്രവർത്തകർ എന്നിവർക്കാണ് ശീല്പശാല സംഘടിപ്പിച്ചത്. ഭൂജല വിഭവ വിശകലനവും സുസ്ഥിര പരിപാലനവും എന്ന വിഷയത്തെ ആസ്പതമാക്കി നടന്ന ശീല്പശാലയിൽ വൈസ് പ്രസിഡന്റ് അഞ്ചലീന സിജോ അധ്യക്ഷയായിരുന്നു മൈനിങ് ആൻഡ് ജിയോളജി ഡെപ്യൂട്ടി ഡയറക്ടർ ബിജു സെബാസ്റ്റ്യൻ ഭൂജല വകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് അനീഷ് എം അലി എന്നിവർ ക്‌ളാസുകൾ നയിച്ചു ഭൂജല വകുപ്പ് ജില്ലാ ഓഫിസർ അനുരൂപ് ആർ എൽ സ്വാഗതം ആശംസിക്കുകയും അസി:എഞ്ചിനീയർ സിജുമോൻ ടി യു കൃതജ്ഞ രേഖപ്പെടുത്തുകയും ചെയ്തു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version