Home LOCAL NEWS ERNAKULAM ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കൽ യത്‌നം അവസാനഘട്ടത്തിലേക്ക്

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കൽ യത്‌നം അവസാനഘട്ടത്തിലേക്ക്

കൊച്ചി : ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കൽ യത്‌നം അവസാനഘട്ടത്തിലേക്ക്്്
പതിനൊന്നു ദിവസം നീണ്ട കഠിനമായ ജോലിയെത്തുടർന്നാണ് ബ്രഹ്‌മപുരത്തെ തീയും പുകയും നിയന്ത്രണത്തിലേക്ക് എത്തുന്നത്. ഗുരുതര സാഹചര്യമുണ്ടായിരുന്ന സെക്ടർ ആറ്, ഏഴ് ഉൾപ്പടെ തീയണച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. വളരെകുറച്ചു ഭാഗത്തുമാത്രം അവശേഷിച്ച തീ മണ്ണുമാന്തി യന്ത്രങ്ങളും ഫയർ യൂണിറ്റുകളും അവിടേയ്ക്ക് കേന്ദ്രീകരിച്ച് നിയന്ത്രണ വിധേയമാക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വീണ്ടും ചെറിയ തീപിടിത്തത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേക കർമപദ്ധതി തയാറാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ക്യാമറകളും, കാവൽക്കാരെയും ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും.

തെർമൽ സ്‌കാനറുകൾ ഘടിപ്പിച്ച ഡ്രോൺ പരിശോധനയുണ്ടാകുമെന്ന് മന്ത്രി പി.രാജീവും വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളും, അനുബന്ധ രോഗാവസ്ഥകളും കണ്ടെത്തുന്നതിന് രണ്ട് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഇന്ന് പ്രവർത്തനം തുടങ്ങും. നാളെ മുതൽ അഞ്ച് യൂണിറ്റുണ്ടാകും.

ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കളമശേരി നഗരസഭകൾ, വടവുകോട് പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച വരെ അവധി നീട്ടി. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രഖ്യാപിച്ച അവധി കലക്ടർ നീട്ടുകയായിരുന്നു. എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതു പരീക്ഷകൾക്കു മാറ്റമില്ല.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version