Home NEWS INDIA ബീഹാർ ഭരണ സഖ്യം ഒന്നടങ്കം രാഹുൽ ഗാന്ധിയോടൊപ്പം

ബീഹാർ ഭരണ സഖ്യം ഒന്നടങ്കം രാഹുൽ ഗാന്ധിയോടൊപ്പം

0

കോൺഗ്രസ്, ജനതാദൾ (യുണൈറ്റഡ്) , രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) എന്നിവയുടെ ഉന്നത നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്നു.
2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യമുന്നണി രൂപീകരിക്കാനുള്ള നിർണായക നീക്കമാണ് വിജയത്തിലെത്തുന്നത്.

യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ, ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി അധ്യക്ഷയുമായ തേജസ്വി യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. യോഗത്തെ ചരിത്രപരമായി യോഗം എന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിശേഷിപ്പിച്ചത്.
ജെ.ഡി.യു അധ്യക്ഷൻ രാജീവ് രഞ്ജൻ സിങ്, ആർ.ജെ.ഡിയുടെ രാജ്യസഭാ എം.പി മനോജ് കുമാർ ഝാ, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പ്രതിപക്ഷ ഐക്യത്തിനുള്ള നിർണായകമായ ഒരു വടുവെപ്പാണിതെന്ന് രാഗുൽ ഗാന്ധിയും പരഞ്ഞു. ഇത് ഒരു പ്രക്രിയ ആണെന്നും രാജ്യത്തിനു വേണ്ടിയുള്ള പ്രതിപക്ഷ ലക്ഷ്യം ഇതിലൂടെ ഉരുത്തിരിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചക്കു മുമ്പായി ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവുമായി കൂടിക്കാഴ്ച നത്തിയിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version