ഹൈദരാബാദ് പോലീസ് നടത്തിയത് ഏറ്റുമുട്ടൽ കൊലയെന്ന് സുപ്രിം കോടതി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട്്. 2019ലാണ് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ 4 പ്രതികളെ പോലീസ് വെടിവച്ചു കൊന്നത്. കൊലചെയ്യപ്പെട്ടവരിൽ 3 പേർ പ്രായപൂർത്തി ആകാത്തവർ ആയിരുന്നു. തങ്ങളുടെ തോക്ക് തട്ടിയെടുത്ത് പ്രതികൾ രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് വെടിയുതിർത്തത് എന്ന പൊലീസ് ഭാഷ്യം വിശ്വാസനീയമല്ലെന്ന് ജസ്റ്റിസ്. വി.എസ്. സിർപ്പൂർ കമ്മറ്റി അഭിപ്രായപ്പെട്ടു.
10 പൊലീസുകാരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ശിപാർശ. അന്തിമ റിപ്പോർട്ട് തുടർ നടപടിക്കായി ഹൈക്കോടതി വിട്ട് ഉത്തരവായി .