ബഫർ സോൺ മുൻവിധിയിൽ ഇളവുകൾ ഉണ്ടാകുമെന്ന സൂചന. ഖനനം പോലുള്ള പ്രവർത്തികളോട് മാത്രമാണ് കടുത്ത നിലപാടെന്നും മറ്റ് ഇളവുകൾ പരിഗണിക്കാമെന്നും ജസ്റ്റിസ് ബി.ആർ ഗവായ് പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ടു. സംരക്ഷിത മേഖലകളിൽ പ്രഖ്യാപിച്ച വിജ്ഞാപനങ്ങളുടെ കാര്യം നേരത്തെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഖനനം പോലുള്ള പ്രവർത്തികളെ നിയന്ത്രിക്കാനാണ് പ്രധാനമായും ഉദ്ദേശിച്ചതെന്നും കോടതി പറഞ്ഞു.
സംരക്ഷിത വനങ്ങൾക്കും, ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ബഫർ സോൺ രൂപീകരിക്കണമെന്നായിരുന്നു ് വിരമിച്ച ജസ്റ്റിസ് നാഗേശ്വർ റാവുവിൻറെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചിന്റെ വിധി. അതിനാൽ വിധിയൽ ഭേദഗതി വരുത്താൻ മൂന്നംഗ ബെഞ്ചിന് മാത്രമേ അധികാരമുള്ളൂ എന്ന് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ബഫർ സോണിൽ ഒരു നിർമാണ പ്രവർത്തനവും പാടില്ലെന്ന വിധി സാധാരണ ജനങ്ങൾക്ക് കടുത്ത ദുരിതം ഉണ്ടാക്കുന്നതാണെന്ന് ഹർജിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
കേരളം നൽകിയ പുന:പരിശോധന ഹർജി ഇ്ന്ന്്് കോടതി പരിഗണനക്ക് എടുത്തില്ല. വിധിയിൽ ഭേദഗതി വരുത്തിയാൽ പുന:പരിശോധനയുടെ ആവശ്യമില്ലല്ലോയെന്നും കോടതി പറഞ്ഞു.