Home NEWS KERALA ഫോട്ടോഗ്രാഫര്‍ എന്ന വ്യാജേന യാത്ര; എംഡിഎംഎയുമായി വാളയാറില്‍ യുവാവ് അറസ്റ്റില്‍

ഫോട്ടോഗ്രാഫര്‍ എന്ന വ്യാജേന യാത്ര; എംഡിഎംഎയുമായി വാളയാറില്‍ യുവാവ് അറസ്റ്റില്‍

0

ഫോട്ടൊഗ്രാഫര്‍ എന്ന വ്യാജേന യാത്ര ചെയ്ത് എംഡിഎംഎ വില്‍പന നടത്തുന്ന യുവാവ് അറസ്റ്റില്‍. ആലുവ സ്വദേശി നിസാമുദ്ദീനെയാണ് 55 ഗ്രാം എംഡിഎംഎ യുമായി വാളയാറില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തത്. ആലുവയിലെ വിവിധ ഭാഗങ്ങളില്‍ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് നിസാമുദ്ദീനെന്ന് ഫോണ്‍ രേഖകള്‍ തെളിയിക്കുന്നതായി എക്‌സൈസ്.

ബിബിഎ ക്കാരനാണ്. ഒന്നര വര്‍ഷം മുന്‍പ് വരെ വിദേശത്തെ സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു ജോലി.പിന്നീട് ഫൊട്ടൊഗ്രഫിയിലേക്ക് തിരിഞ്ഞു.പടമെടുക്കുന്നതിലല്ല കമ്പം.പടമെടുക്കുന്നുവെന്ന വ്യാജേന പലയിടത്തും ചുറ്റി ലഹരി വില്‍പനയും സ്വന്തം നിലയിലുള്ള ഉപയോഗവുമാണ് ഇഷ്ടം.ഈ രീതിയില്‍ ബെംഗലൂരുവില്‍ നിന്നും ആഢംബര ബസ് മാര്‍ഗം എത്തിച്ച എംഡിഎംഎ യാണ് എക്‌സൈസ് പതിവ് വാഹന പരിശോധനക്കിടെ പിടികൂടിയത്.

ദൂര യാത്ര ചെയ്യുന്നതായി തെളിയിക്കാന്‍ ബാഗില്‍ നിറയെ വസ്ത്രം. വിലകൂടിയ സുഗന്ധ ദ്രവ്യങ്ങളും. ജീന്‍സിന്റെ പോക്കറ്റിലാണ് ലഹരി ഒളിപ്പിച്ചിരുന്നത്.ഫോണ്‍ രേഖകള്‍ പ്രകാരം നിരവധി പതിവ് ഇടപാടുകാര്‍ക്ക് ലഹരി എത്തിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. നിസാമുദ്ദീന്റെ സുഹൃത്തുക്കളെ കൂടി കണ്ടെത്തി ലഹരി വില്‍പ്പനയിലെ കണ്ണി മുറിയ്ക്കുന്നതിനാണ് എക്‌സൈസ് ശ്രമം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version