Home NEWS KERALA പ്ലാച്ചിമട ഇരകളോടുള്ള സര്‍ക്കാര്‍ വഞ്ചനക്കെതിരെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

പ്ലാച്ചിമട ഇരകളോടുള്ള സര്‍ക്കാര്‍ വഞ്ചനക്കെതിരെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

0
പ്ലാച്ചിമട കോളവിരുദ്ധസമരസമിതി കലക്ടറേററിലേക്ക്്്് നടത്തിയ മാര്‍ച്ച്്

പാലക്കാട് : 100 ദിവസമായി പ്ലാച്ചിമടയില്‍ നടക്കുന്ന സത്യഗ്രഹ സമരത്തോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചും പ്ലാച്ചിമട ട്രൈബ്യൂണല്‍ നിയമം ഉടന്‍ നിയമസഭ പാസാക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സത്യഗ്രഹത്തില്‍ പങ്കെടുത്തവര്‍ കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി ധര്‍ണ്ണയില്‍ പങ്കാളികളായി.

സര്‍ക്കാര്‍ ജനങ്ങളുടെ സംരക്ഷകന്‍ എന്ന നിലയില്‍ ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതായ അപകട സാധ്യതയില്ലാതെ ജീവിക്കാനുള്ള അവകാശം ഹനിക്കരുതെന്നും ഈ നാശത്തിന്റെ പ്രധാന കാരണം കൊക്കക്കോളയാണെന്ന്് സംശയമില്ലാതെ തെളിഞ്ഞ സാഹചര്യത്തില്‍ ഇത് സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണെന്ന്് ധര്‍ണ ഉദ്ഘാടനം ചെയ്ത പ്രമുഖ ഊര്‍ജവിദഗ്ധന്‍ ഡോ.സാഗര്‍ധാര പറഞ്ഞു.

2016ലെ തെരെഞ്ഞെടുപ്പില്‍ പ്രകടനപത്രികയില്‍ പ്ലാച്ചിമട നഷ്ടപരിഹാരത്തിനു ട്രൈബ്യൂണല്‍ സ്ഥാപിക്കുമെന്ന് വാഗ്ധാനം നല്‍കി പുറത്തിറക്കിയ ഇടതുപ്രകടനപത്രിക കലക്ടറേറ്റിനു മുന്നില്‍ കത്തിക്കുകയും ചെയ്തു. കലക്ടര്‍ക്ക് നിവേദനവും നല്‍കി

സമരസമിതി ചെയര്‍മാന്‍വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.സി.ആര്‍ നീലകണ്ഠന്‍, ഈസാബിന്‍ അബ്ദുള്‍ കരീം, വിജയന്‍ അമ്പലക്കാട്, എം.സുലൈമാന്‍, എന്‍. സുബ്രമണ്യന്‍, കെ.ശക്തിവേല്‍, എസ്.രാജീവന്‍ കെ.സഹദേവന്‍, എന്‍.ഡി.വേണു. ശാന്തി വിജയനഗര്‍ , കെ. മായാണ്ടി, അബ്ദുല്‍ അസിസ്, രാംദാസ് അകലൂര്‍, നിജാമുദ്ദീന്‍ വി.പി, രേഖ വരമുദ്ര, കെ.ആര്‍.ബിര്‍ള, എസ്. രമണന്‍, ഷക്കീല പട്ടാമ്പി, എ.കണ്ണദാസ്, സന്തോഷ് മലമ്പുഴ, പുതുശ്ശേരി ശ്രീനിവാസന്‍, രഞ്ജിത്ത് വിളയോടി, ശിവരാജ് ഗോവിന്ദപുരം, എ.എം. ഷിബു, വി.പത്മമോഹന്‍, ജാഫര്‍ പത്തിരിപ്പാല, എം. സരസ, കെ.എം ബീവി, ബാലചന്ദ്രന്‍ പോത്തംകാട്, കെ. ഗുരുസ്വാമി, സെയ്തുമുഹമ്മദ് പിരായിരി, കെ.സി. മൊയ്തീന്‍ എടച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version