നെല്ലിയാമ്പതി: പ്രകൃതിയെ അടുത്തറിഞ്ഞും, അനുഭവിച്ചറിഞ്ഞുമായി നെല്ലിയാമ്പതിയില്‍ നടന്ന ത്രിദിന പ്രകൃതി പഠന ക്യാം്പ്്്് സമാപിച്ചു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 56 പേരാണ് ക്യാംപില്‍ ഉണ്ടായിരുന്നത്. യുവാക്കളും , വിദ്യാര്‍ത്ഥികളും , പരിസ്ഥിതി പ്രവര്‍ത്തകരും ക്യാംപില്‍ സജീവ സാന്നിധ്യമായി. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഇന്റര്‍നാഷ്ണല്‍ സിവില്‍ റൈറ്റ്‌സ് കൗണ്‍സില്‍, കേരള എന്‍വയറോണ്‍മെന്റ് ആന്റ്് നാച്വറല്‍ അസോസിയേഷന്‍, സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിംഗ് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാംപ് സംഘടിപ്പിച്ചത്. ട്രക്കിംഗ്, ചര്‍ച്ചകള്‍, പ്രകൃതി പഠനയാത്രകള്‍, പക്ഷിനിരീക്ഷണം, ഡിബേറ്റ്, വിവിധ പരിസ്ഥിതി ക്ലാസ്സുകള്‍, പാരിസ്ഥിതിക അവബോധം വളര്‍ത്തുന്ന ചിത്ര പ്രദര്‍ശനങ്ങള്‍ എന്നിവ ഉണ്ടായിരുന്നു.
ഏകതാ പരിഷത് ചെയര്‍മാനും , പ്രമുഖ ഗാന്ധിയനുമായ പി.വി.രാജഗോപാല്‍ ഉദ്ഘാടനംനിര്‍വ്വഹിച്ചു. ചെന്നൈ രാജീവ് ഗാന്ധി നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്പ്‌മെന്റ് സാമൂഹ്യ പ്രവര്‍ത്തന വിഭാഗം മേധാവി കുമരവേല്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.ഒ. സണ്ണി, മാധ്യമ പ്രവര്‍ത്തകന്‍ വി.എം. ഷണ്‍മുഖദാസ്,സി.എല്‍.എസ്.എല്‍. ഡയറക്ടര്‍ അശോക് നെന്മാറ, അഡ്വ. ശ്രീജിത് കാസര്‍കോട്,എസ്. ഗുരുവായുരപ്പന്‍, എം.വിവേഷ് , പി.ആര്‍. അനില്‍കുമാര്‍ , അക്ഷരരവീന്ദ്രന്‍ , ആതിര , സൗമ്യ പ്രദീപ്, അഭിലാഷ് , ഹരി കിള്ളിക്കാവില്‍ എന്നിവര്‍ സംസാരിച്ചു.