Home LOCAL NEWS ERNAKULAM പോയാലി ടൂറിസം പദ്ധതി അട്ടിമറിക്കുന്നതിനു നീക്കം ; കളക്ടറുടെ ഉത്തരവിൽ ദുരൂഹതയെന്നു മാത്യൂസ് വർക്കി

പോയാലി ടൂറിസം പദ്ധതി അട്ടിമറിക്കുന്നതിനു നീക്കം ; കളക്ടറുടെ ഉത്തരവിൽ ദുരൂഹതയെന്നു മാത്യൂസ് വർക്കി

0

12.94 ഏക്കർ 50 സെന്റാക്കി ചുരുക്കി കർശന നിബന്ധനകളോടെ വിട്ടു നൽകാൻ കലക്ടറെ കൊണ്ടു ഉത്തരവിട്ടു

മൂവാറ്റുപുഴ : പായിപ്ര പോയാലി മല ടൂറിസം പദ്ധതിക്ക് തുരങ്കം വയ്ക്കാൻ ആസൂത്രിത ശ്രമമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി . ടൂറിസം പദ്ധതിക്കായി 12.94 ഏക്കർ സ്ഥലം താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മിറ്റി അളന്നു തിട്ടപ്പെടുത്തിയിരുന്നു. എന്നാൽ വിട്ടുകിട്ടാനിരിക്കുന്ന സ്ഥലം പിമിതപ്പെടുത്തി കളക്ടറെകൊണ്ട് ഉത്തരവിറക്കിച്ചതിന്റെ പിന്നിൽ ദുരൂഹതയുണ്ടെന്നു മാത്യൂസ് വർക്കി പറഞ്ഞു. ഭൂമിയുടെ വിസ്തൃതി വെട്ടി കുറക്കാനായി ഭൂമാഫിയ ഇടപ്പെട്ടതായി സംശയിക്കുന്നു. പുറംമ്പോക്കു ഭൂമികൾ കയ്യടക്കാനാണ് സ്ഥലം കയ്യേറിയിട്ടുള്ള മാഫിയകൾ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
.

വിനോദ സഞ്ചാര വികസനത്തിനായി വിട്ടു കിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ പഞ്ചായത്ത് പൂർത്തിയാക്കി. തദ്ധേശ സ്വയംഭരണവകുപ്പ് വഴി റവന്യൂവകുപ്പിന് അപേക്ഷയും നൽകാനിരിക്കയാണ് ബാഹ്യ ഇടപെടലുണ്ടായത്. തദ്ദേശ മന്ത്രിക്കു നേരിട്ടു നിവേദനം നൽകാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ മന്ത്രിയെ വ്യാഴാഴ്വ നേരിൽ കാണാൻ പോകുവാനിരിക്കെയാണ് സെന്റ് സ്ഥലം മാത്രം ടൂറിസം വകുപ്പിനു കൈമാറി ഉത്തരവിറങ്ങിയിരിക്കുന്നത്. അളന്നു തിരിച്ച് പുറമ്പോക്ക് ഭൂമിയുടെ അതിർത്തി തിരിക്കാൻ മുള്ളുവേലി സ്ഥാപിക്കുന്നതിനു 10 ലക്ഷം രൂപ അനുവദിച്ച് പഞ്ചായത്ത് കരാർ നൽകുകയും ചെയ്തു.
. ഇതു കയ്യേറ്റക്കാരെ സഹായിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും മാത്യൂസ് പറഞ്ഞു. 12.94 ഏക്കർ 50 സെന്റാക്കി ചുരുക്കി കർശന നിബന്ധനകളോടെ വിട്ടു നൽകാൻ കലക്ടറെ കൊണ്ടു ഉത്തരവിട്ടതിനു പിന്നിൽ പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണെന്നാണു മാത്യൂസ് പറയുന്നത്.

പോയാലി ടൂറിസം പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ബഹുജന പ്രക്ഷോഭം തുടങ്ങുമെന്നും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ പറഞ്ഞു
വൈസ് പ്രസിഡന്റ് ഷോബി അനിൽ, പി എം അസീസ്, എം എസ് അലിയാർ. എം.സി.വിനയൻ , വിജി പ്രഭാകരൻ, നെജി ഷാനവാസ്, മുഹമ്മദ് ഷാഫി എന്നിവരും പങ്കെടുത്തു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version