പെരുമ്പാവൂർ കീഴില്ലം ത്രിവേണിയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. കമ്പനി പൂർണമായും കത്തി നശിച്ചു. പെരുമ്പാവൂർ സ്വദേശിയായ കാനാമ്പുറം ഷമീറിന്റെ ഉടമസ്ഥതയിലുള്ള ഇന്റസ് എന്ന കമ്പനിയാണ് കത്തി നശിച്ചത്. രാത്രി 11 മണിയോടെയാണ് തീപിടിച്ചത്. കാരണം വ്യക്തമായിട്ടില്ല്. കോടികളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പെരുമ്പാവൂർ. കോതമംഗലം, മൂവാറ്റുപുഴ പ്രദേശത്തുനിന്ന ് ഫയർ ഫോഴ്സ് യുണിറ്റ് എത്തി രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നല്കി. ആളപായമില്ല.