മലപ്പുറത്ത് പെരിന്തൽമണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ സ്ഫോടനം നടത്തി ഭർത്താവ് ഭാര്യയെയും മകളെയും കൊല്ലുകയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഗുഡ്സ് ഓട്ടോ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിലെ ദുരൂഹതയാണ് ഇതോടെ നീങ്ങുന്നത്. മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമത്ത് സഫ എന്നിവരാണ് മരിച്ചത്. ഇവരുടെ അഞ്ച് വയസ്സായ കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുടുംബത്തെ ഓട്ടോയ്ക്കടുത്തേക്ക് വിളിച്ച് മുഹമ്മദ് സ്ഫോടനമുണ്ടാക്കിയെന്ന് വിവരം.. ഓട്ടോ രണ്ടുതവണ പൊട്ടിത്തെറിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുഹമ്മദിന്റെ മൃതദേഹം സമീപത്തെ കിണറ്റിൽനിന്നാണ് കണ്ടെടുത്തത്. തീ ദേഹത്ത് പടർന്നതോടെ മൂഹമ്മദ് കിണറ്റിലേക്കുചാടിയതാണെന്നാണ് അറിയുന്നത്.
പൊലീസ് പറയുന്നത് ഇങ്ങനെയാണ് : നോമ്പുകാലത്തിന്റെ തുടക്കം മുതൽ ജാസ്മിനും മക്കളും ജാസ്മിന്റെ തറവാട്ടുവീട്ടിലായിരുന്നു. പെരുന്നാൾ കഴിഞ്ഞ് ഇവരെ കൂട്ടിക്കൊണ്ടുപോകാനെന്നു പറഞ്ഞാണ് മുഹമ്മദ് എത്തുന്നത്. കുടുംബത്തെ ഓട്ടോയുടെ അടുത്തെത്തിച്ചു. സംശയം തോന്നിയ മരണപ്പെട്ട മൂത്തമകൾ ഫോൺ ചെയ്ത് കുടുംബാംഗത്തെ പെട്ടെന്ന് ഫോൺ ചെയ്തു. ഞങ്ങളെ കൊല്ലാൻ കൊണ്ടു പോകുന്നെന്നു പറയുകയായിരുന്നു.നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് പൊട്ടിത്തെറിക്കുന്ന വണ്ടിയാണ്. മകൾ ഫോൺചെയ്ത ഉടൻ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം.
തീ ആളിപടർന്നതോടെ ആദ്യം രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയവർക്കു സാധിച്ചില്ല. ഈ സമയം ഓട്ടോയിൽ കുടുങ്ങിയ ഉമ്മയും മകളും മരിച്ചിരുന്നു.