യുപി തിരഞ്ഞെടുപ്പിനുശേഷം ജനം പ്രതീക്ഷിച്ചതുപോലെ വിപത്ത് വന്നു. പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്. സിലിണ്ടറിനു വില ആയരത്തോട അടുക്കുന്നു. കൊച്ചിയിൽ സിലണ്ടറിനു ് 956 രൂപയാണ് വില.ഡീസൽ ലിറ്ററിന് 92.59 രൂപയും പെട്രോളിന് 105.34 രൂപയുമാണ് പുതിയ വില. റഷ്യയുടെ യുക്രൈൻ അധിനിവേശംകൂടി വന്നതോടെ എണ്ണ കമ്പനികൾക്ക് വില കുത്തനെകൂട്ടാൻ ന്യായവുമായി. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നിരുന്നു. യുക്രൈൻ-റഷ്യ യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നെങ്കിലും അഞ്ച് സംസസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കാരണം വിലകൂട്ടാതെ പിടിച്ചുനിർത്തിയിരിക്കുകയായിരുന്നു.