പൂരനഗരത്തിൽ ജന മഹാസാഗരത്തെ സാക്ഷിയാക്കി വർണ വിസ്മയങ്ങൾ വിരിയിച്ച് കുുടമാറ്റം. പാറമേക്കാവ് വിഭാഗം തെക്കേ ഗോപുരം കടന്നപ്പോൾ പിന്നാലെയിറങ്ങി തിരുവമ്പാടിയും തിരുവമ്പാടി ചന്ദ്രശേഖരനും ഗുരുവായൂർ നന്ദനും നായകരായി പതിനഞ്ച് വീതം ഗജവീരൻമാർ അഭിമുഖമായി നിലയുറപ്പിച്ച തോടെ തേക്കിൻകാട് മൈതാനി ആവേശക്കൊടിമുടിയിൽ ആറാടി. ആവേശകരമായ തെക്കോട്ടിറക്കത്തിൽ ഗജവീരൻ ഗുരുവായൂർ നന്ദനാണ് പാറമേക്കാവിന്റെ തിടമ്പേറ്റിയത്. തിരുവമ്പാടി ചന്ദ്രശേഖരനാണ് തിരുവമ്പാടിയുടെ തിടമ്പേറ്റിയത്.
തൃശൂർ ഘടകക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പോടെയായിരുന്നു പൂരാഘോഷങ്ങളുടെ തുടക്കം. ശ്രീമൂലസ്ഥാനത്ത് വടക്കുന്നാഥനെ വണങ്ങി നീങ്ങിയ ഘടകപൂരങ്ങളെല്ലാം കാണികളെ ആവേശത്തിലാക്കി. കോങ്ങാട് മധുവിൻറെ നേതൃത്വത്തിൽ മഠത്തിൽവരവ് പഞ്ചവാദ്യം അരങ്ങേറി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയത്.