Home TOP NEWS പുൽവാമ ഭീകരാക്രമണം കേന്ദ്ര സർക്കാരിന്റെ പ്രതിക്കൂട്ടിലാക്കി മുൻ ഗവർണർ സത്യപാൽ മാലിക്

പുൽവാമ ഭീകരാക്രമണം കേന്ദ്ര സർക്കാരിന്റെ പ്രതിക്കൂട്ടിലാക്കി മുൻ ഗവർണർ സത്യപാൽ മാലിക്

ഫയൽ ചിത്രം

ദേശീയ രാഷ്ട്രീയത്തിലും രാജ്യത്തും വൻ ഭൂകമ്പം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുമായി ജമ്മുകാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. പുൽവാമ ഭീകരാക്രമണം സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നും
സർക്കാരിനും ബിജെപിക്കും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ പുൽവാമ ഭീകരാക്രമണത്തെ ഉപയോഗിച്ചെന്നുമാണ് സത്യപാൽ മാലിക് പറയുന്നത്. ദ വയറിനുവേണ്ടി കരൺഥാപ്പറുമായുള്ള അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചുവെന്ന അതീവ ഗുരുതരമായ ആരോപണവും ഉന്നയിച്ചിട്ടുണ്ട്. അന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങായിരുന്നു. പരുക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചുവെന്ന് മാലിക് ആരോപിച്ചു.

സർക്കാരിനും ബിജെപിക്കും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ പുൽവാമ ഭീകരാക്രമണത്തെ ഉപയോഗിച്ചു. രാജ്യത്ത് നടക്കുന്ന അഴിമതി പ്രധാനമന്ത്രിക്ക് ഒരു വിഷയമല്ല. പ്രധാനമന്ത്രിക്ക് കശ്മീരിനെക്കുറിച്ച് യാതൊരു അറിവുമില്ല’. എന്നിങ്ങനെയാണ് മുൻ ഗവർണറുടെ ആരോപണങ്ങൾ. 2019 ഫെബ്രുവരിയിൽ പുൽവാമ ഭീകരാക്രമണം നടക്കുമ്പോഴും അതേ വർഷം ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും മാലിക് ആയിരുന്നു ജമ്മു കശ്മീർ ഗവർണർ.

ചിത്രം : ദ വയർ

സംഭവത്തിന് തൊട്ടുപിന്നാലെ കോർബറ്റ് പാർക്കിന് പുറത്ത് വെച്ച് പ്രധാനമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയപ്പോൾ ഈ വീഴ്ചകളെല്ലാം നേരിട്ട് ചൂണ്ടിക്കാട്ടിയെന്നും എന്നാൽ ഇക്കാര്യം ആരോടും പറയരുതെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മാലിക് പറയുന്നു. അതിനെക്കുറിച്ച് സംസാരിക്കരുതെന്നാണ് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആവശ്യപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. പാക്കിസ്താന് മേൽ കുറ്റം ചുമത്തി സർക്കാരിനും ബിജെപിക്കും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് ഉടൻ തന്നെ താൻ മനസ്സിലാക്കിയതായും മാലിക് പറഞ്ഞു.

300 കിലോഗ്രാം ആർഡിഎക്സ് സ്ഫോടക വസ്തുക്കളുമായി പാക്കിസ്താനിൽ നിന്നെത്തിയ കാർ ആരും അറിയാതെ ജമ്മു കശ്മീരിലെ റോഡുകളിലും ഗ്രാമങ്ങളിലും 10-15 ദിവസത്തോളം ചുറ്റിക്കറങ്ങി എന്നത് ഇന്റലിജൻസ് വിഭാഗത്തിന്റെ അതിഗുരുതരമായ പരാജയമാണെന്നും മാലിക് പറഞ്ഞു.

ജമ്മു കശ്മീർ ഗവർണറായിരുന്നപ്പോൾ ഹൈഡ്രോ-ഇലക്ട്രിക് പദ്ധതിക്കും റിലയൻസ് ഇൻഷുറൻസ് പദ്ധതിക്കും അനുമതി നൽകാനാവശ്യപ്പെട്ട് ബിജെപി-ആർഎസ്എസ് നേതാവ് രാം മാധവ് തന്നെ സമീപിച്ചതായും താൻ അത് നിരസിച്ചുവെന്നും അഭിമുഖത്തിൽ പറയുന്നു. ഒരു തെറ്റായ കാര്യവും ചെയ്യില്ലെന്ന് മറുപടി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രണ്ട് പദ്ധതികൾക്കും അനുമതി നൽകിയാൽ തനിക്ക് 300 കോടി രൂപയോളം ലഭിക്കുമെന്ന് പറഞ്ഞിരുന്നതായും മാലിക് പറഞ്ഞു. ജമ്മുകാശ്മീരിന്റെ വിഭജനം, അദാനിക്കെതിരായ രാഹുൽ ഗാന്ധുയുടെ പരമാർശം, ബിബിസി ഡോക്യുമെന്ററിയിൽ സ്വീകരിച്ച നിലപാട് എന്നിങ്ങനെ നിരവധി കാര്യങ്ങൾ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്്.

പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചുനിൽക്കുന്നുവെന്നും പ്രത്യാഘാതങ്ങളെ കുറിച്ച് ആകുലപ്പെടുകയോ ഭയപ്പെടുകയോ ചെയ്യുന്നില്ലെന്നും മാലിക് പറഞ്ഞു. എന്നാൽ തനിക്ക് ലഭിക്കുന്ന സുരക്ഷ ശക്തമല്ലെന്ന് അതിൽ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

2019 ഫെബ്രുവരി 14നാണ് ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ്‌ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ 49 ജവാന്മാർക്ക് ജീവൻ നഷ്ടമായത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version