കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പാലാരിവട്ടം പോലീസ് എടുത്ത കേസിൽ പി.സി. ജോർജ് അറസ്റ്റിലാകും. അറസ്റ്റാണ് നിയമവഴിയെന്നു കമ്മീഷണർ എച്ച്. നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. IPC 153A, 295 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവാദ ഇടനിലക്കാരൻ നന്ദകുമാർ ഭാരവാഹിയായ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിൻറെ സമാപനത്തിലാണ് മുസ്ലീം മതവിഭാഗത്തിനെതിരെ ് പി.സി ജോർജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.തിരുവനന്തപുരം പ്രസംഗത്തിനു സമാനമായ വർഗീയതയാണ് പാലാരിവട്ടത്തും നടത്തിയത്.
തിരുവനന്തപുരത്ത് ഹിന്ദു സമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ പി.സി ജോർജിന്റെ ജാമ്യത്തനെതിരെ അപ്പിൽ നാളെ തിരുവനന്തപുരം ജി്ല്ലാ കോടതി പരിഗണിക്കാനിരിക്കെയാണ് ജാമ്യവിധി ലംഘിച്ച് കൊച്ചിയിലും പ്രകോപനപരമായി പ്രസംഗിച്ചത്. ശബ്ദ രേഖയുടെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്.പോലീസ് പി.സി. യോട് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായാണ് വിവരം.
ഇത്തരം വർഗീയ പ്രസംഗത്തിനു വേദിയൊരുക്കുന്നവർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്