Home LOCAL NEWS KOTTAYAM പി.സി. ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകാൻ നോക്കേണ്ടെന്നു ഓർത്തഡോക്സ് സഭ

പി.സി. ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകാൻ നോക്കേണ്ടെന്നു ഓർത്തഡോക്സ് സഭ

yuhanonmeletius

കോട്ടയം: ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ പി.സി. ജോർജിനെ ഏൽപിച്ചിട്ടില്ലെന്നും അദ്ദേഹം ക്രൈസ്തവരുടെ ചാമ്പ്യനാകാൻ നോക്കേണ്ടതില്ലെന്നും ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്. പി.സി. ജോർജ് ക്രൈസ്തവരുടെ പ്രതിനിധിയല്ലന്നും നാർക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങൾ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കൾ ഉന്നയിക്കുന്നതിന് പിന്നിൽ അവരുടെ വ്യക്തി താത്പര്യമാണെന്നും മാർ മിലിത്തിയോസ് ആരോപിച്ചു.

വിശ്വാസികളാണ് സഭാ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘപരിവാറിനൊപ്പം നിൽക്കാൻ കഴിയില്ല.
കാൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബി.ജെ.പിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ല.
ലവ് ജിഹാദോ നാർകോട്ടിക് ജിഹാദോ ഉണ്ടെന്ന് തെളിവുസഹിതം പറയുക സാധിക്കില്ല. അന്യോന്യം സ്നേഹിക്കുകയോ വിവാഹിതരാകുകയോ ചെയ്യുന്നുണ്ട്.

അതിൽ ചില കുടുംബങ്ങളിൽ പ്രതിസന്ധികളുണ്ടാവുകയോ മതംമാറ്റത്തിന് പ്രേരിപ്പിക്കുകയോ ചിലയാളുകളെങ്കിലും അത് മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകുകയോ ചെയ്യാറുണ്ട്. എല്ലാം ആലോചിച്ച് നടത്തുന്ന വിവാഹങ്ങൾ പോലും ചിലപ്പോൾ വലിയ പ്രതിസന്ധിയിലാകുന്ന സാഹചര്യമുണ്ട്. അതിൽ ഏതെങ്കിലും ഒന്നോ രണ്ടോ എടുത്തുകൊണ്ട് ലോകം മുഴുവൻ ലൗ ജിഹാദാണ് നടപ്പാകുന്നത് എന്ന് പറയാൻ ഞാനാളല്ല,’ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.

ജിഹാദ് എന്ന വാക്ക് ഒരു വിശ്വാസ കേന്ദ്രീകരിച്ചുള്ളതാണ്. അതിനെ ദുരുദ്ദേശത്തോടെ പരാമർശിക്കുന്നതിനെതിരെയും മാർ മിലിത്തിയോസ് പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version