Home NEWS KERALA പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കി : അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു

പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കി : അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു

george

തിരുവനന്തപുരം: ഹിന്ദു മഹാ സമ്മേളനം എന്ന പേരിൽ സംഘ്പരിവാർ അനുകൂലികൾ തിരുവനന്തപുരത്ത്് സംഘടിപ്പിച്ച സമ്മേളനത്തിൽ വിദ്വേഷ പ്രസംഗക്കേസിൽ. പി.സി ജോർജിൻറെ ജാമ്യം കോടതി റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയാണ് ജാമ്യം റദ്ദ് ചെയ്തത്. പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാനും കോടതി നിർദ്ദേശിച്ചു.

ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോർജിന്റെ വിവാദ പ്രസംഗം. അറസ്റ്റിലായ പി,സി ജോർജിന് ഉപാദികളോടെയാണ് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വീധീനിക്കരുത്, സമാനമായ കുറ്റം ആവർത്തിക്കരുത് ഇതൊക്കെയായിരുന്നു ജാമ്യ ഉപാധികൾ. ജാമ്യ വ്യവസ്ഥ ലംഘിച്ചതായി കാണിച്ച് പ്രോസിക്യൂഷനാണ് അപ്പീൽ സമർപ്പിച്ചത്. ജാമ്യം ലഭിച്ച ഉടൻ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം, പിന്നീട് വെണ്ണലയിലെ സ്വകാര്യ ക്ഷേത്രത്തിൽ കൂടുതൽ കടുപ്പിച്ച് ഇതേ പ്രസംഗം ആവർത്തിച്ചതുമാണ് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചത്.

ജാമ്യം ലഭിച്ച ശേഷം പി.സി ജോർജ് നടത്തിയ പരാമർശങ്ങൾ പലതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തി. ജാമ്യം ലഭിച്ചതിന് ശേഷവും പരമാർശങ്ങളിൽ ഉറച്ചു നിൽക്കുന്നതായാണ് പി സി ജോർജ് പ്രതികരിച്ചത്. പോലീസ് ഉടൻ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version