Home NEWS KERALA പി ടി സെവൻ ആനയെ മയക്കുവെടി വെച്ചു

പി ടി സെവൻ ആനയെ മയക്കുവെടി വെച്ചു

പാലക്കാട്: ഓപ്പറേഷന്‍ പി ടി സെവൻ വിജയം. പി ടി സെവൻ എന്ന ആനയെ ഇന്ന് രാവിലെ ഏഴോടെയാണ് മയക്കുവെടി വച്ചത്. ഡോ. അരുൺ സക്കറിയായുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.വനാതിര്‍ത്തിയില്‍ നിന്നിരുന്ന ആന എവിടെയും നിലയുറപ്പിക്കാതിരുന്നതും കൊമ്പന്‍ ഉള്‍ക്കാട് കയറിയതിനാലും ഇന്നലെ മയക്കുവെടി വെക്കാനായിരുന്നില്ല. ചെങ്കുത്തായ പ്രദേശത്ത് ആന നിലയുറപ്പിച്ചതാണ് ദൗത്യസംഘത്തിന് തിരിച്ചടിയായിരുന്നത്. ആനയെ മയക്കുവെടി വെക്കുന്നതിനുളള ഇന്നലത്തെ ശ്രമം ഉപേക്ഷിച്ചെങ്കിലും ഇന്ന് രാവിലെ തന്നെ ശ്രമം വിജയം കാണുകയായിരുന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version