Home NEWS KERALA പാലക്കാട് ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി. സി ബസ്സിൽ ഇടിച്ച് അപകടം മരിച്ചത് ഒമ്പത് പേർ

പാലക്കാട് ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി. സി ബസ്സിൽ ഇടിച്ച് അപകടം മരിച്ചത് ഒമ്പത് പേർ

accident

പാലക്കാട് വടക്കഞ്ചേരിയിലാണ് ടൂറിസ്റ്റ് ബസ്സ് കെ.എസ്.ആർ.ടി സി ബസ്സിലിട് അപകടത്തിൽ മരിച്ചത് അഞ്ച് വിദ്യാർഥികളും, ഒരു അധ്യാപകനും മൂന്ന് കെ.എ,സ്.ആർ.ടി.സി യാത്രക്കാരും ഉൾപ്പെടെ 9 പേരാണ്. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്.എറണാകുളം മുളന്തുരുത്തി മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. 37 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.
ദേശീയപാതയിൽ പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തിന് ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.

കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് ഈ സൈഡിലൂടെ കയറി വന്ന്് കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ചതുപ്പ് നിലത്തിലേക്ക് മറിയുകയായിരുന്നു,
സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയർത്തിയാണ് ബസ്സിന് അടിയിൽപ്പെട്ടവരെ രക്ഷിച്ചത്. മരിച്ച നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version