അഖിലേന്ത്യാ പണിമുടക്ക് ഇന്നും തുടരും. തിങ്കളാഴ്ച പണിമുടക്ക് കേരളത്തിൽ പൂർണമായിരുന്നു. ഒറ്റപ്പെട്ട ആക്രമണം ഒഴിച്ചാൽ പൊതുവെ സമാധാനപരമായിരുന്നു,പണിമുടക്ക്. രണ്ടാം ദിനമായ ഇന്ന് വ്യാപാര സ്ഥാപനങ്ങൾ തുറക്കാനുളള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ തീരുമാനം സംഘർഷത്തിനുകാരണമാകുമോയെന്ന ആശങ്ക ഉണ്ട്. തിങ്കളാഴ്ച റിലയസ് അടക്കം ചില കുത്തക സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചത് വ്യാപാരികളെ പ്രകോപിച്ചതാണ് കടുത്ത തീരുമാനത്തിനു പ്രേരണയായത്. സർക്കാർ ജീവനക്കാർ ഡയസ്നോൺ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്നാണ് സംഘടകളുടെ തീരുമാനം..
ജീവനക്കാർ ഇന്ന് ജോലിയിൽ ഹാജരാകണമെന്നാണ് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവുച്ചിട്ടുണ്ട്്. ജോലിയിൽ നിന്ന് വിട്ടുനിന്നാൽ ശമ്പളം നഷ്ടപ്പെടും. പണിമുടക്കിൽ പങ്കെടുക്കുന്ന താൽക്കാലികകാർക്ക് ജോലി നഷ്ടുമെന്ന് മുന്നറിയിപ്പുമുണ്ട്. എന്നാൽ, ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമുണ്ടെന്നാണ് സിപിഎം നിലപാട്.
രാജ്യത്ത് 25 കോടി തൊഴിലാളികൾ പണിമുടക്കിയതായി കേന്ദ്ര ട്രേഡ് യൂണിയനുകൾ അവകാശപ്പെട്ടു.
കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ പണിമുടക്ക് പൂർണം. തമിഴ്നാട്, ബംഗാൾ, ഹരിയാന, അസം സംസ്ഥാനങ്ങളിലും പണിമുടക്കും ഹർത്താലും നടത്തി. രാജ്യത്ത് തുറുമുഖങ്ങൾ, വ്യവസായ ശാലകൾ,ബാങ്കിങ്, ഇൻഷുറൻസ,് തപാൽ, ബിഎസ്എൻഎൽ, മേഖലകളിലും പണിമുടക്ക് ബാധിച്ചു.