Home NEWS INDIA പഞ്ചാബിൽ എംഎൽഎ പെൻഷൻ ഒരു ടേംമാത്രം

പഞ്ചാബിൽ എംഎൽഎ പെൻഷൻ ഒരു ടേംമാത്രം

0
panjab

ന്യൂഡൽഹി : പഞ്ചാബിൽ എംഎൽഎ പെൻഷനിൽ വിപളവകരമായ നിലപാടുമായി ആം ആദ്മി സർക്കാർ. ഇനി മുതൽ പെൻഷൻ ഒരു ടേംമാത്രമെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ.
നിലവിൽ ആയിരത്തിലേറെ കോടി രൂപയാണ് മുൻ എംഎൽഎമാർക്ക് പെൻഷൻ നൽകാൻ സർക്കാർ ചെലവഴിക്കുന്നതെന്നും പുതിയ തീരുമാനത്തിലൂടെ കോടികൾ ലാഭിക്കാനാവുമെന്നും മുഖ്യമന്ത്രി പറയുന്നു. മൂന്നും നാലും തവണ എംഎൽഎ ആയവർക്ക് എല്ലാ ടേമിലെയും പെൻഷൻ നൽകുന്ന രീതിയീണ് പഞ്ചാബിൽ നിലവിലുള്ളത്.
പുതിയ തീരുമാനത്തിലൂടെ 75,000 രൂപയോളം മുൻ എംഎൽഎമാർക്ക് ഇനി മുതൽ മാസം തോറും പെൻഷൻ ലഭിക്കുക. ഓരോ മാസവും 3.50 ലക്ഷം മുതൽ 5.25 ലക്ഷം വരെ പെൻഷൻ വാങ്ങുന്നവരും പഞ്ചാബിലുണ്ട്. ‘ഒരു എംഎൽഎ, ഒരു പെൻഷൻ’ എന്ന ആവശ്യം പ്രതിപക്ഷത്ത് ഇരിക്കുമ്പോൾതന്നെ എഎപി ആവശ്യപ്പെട്ടിരുന്നു. അധികാരമേറ്റ ഉടൻ അത് പ്രഖ്യാപിച്ച് രാജ്യത്തിനു മാതൃകയാവുകയാണ് പഞ്ചാബ് സർക്കാർ. ഇത്തരത്തലുളല ജനകീയ തീരുമാനങ്ങളിലൂടെയാണ് എഎപി ഡൽഹിയിലും സ്വന്തം അസ്തിത്വം ഉറപ്പുവരുത്തിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version