Home LOCAL NEWS PATHANAMTHITTA നേർച്ച പണം കൊണ്ട് നിർധന വിദ്യാർത്ഥിക്ക് സൈക്കിൾ സമ്മാനിച്ചു

നേർച്ച പണം കൊണ്ട് നിർധന വിദ്യാർത്ഥിക്ക് സൈക്കിൾ സമ്മാനിച്ചു

NIRANAM ,

നിരണം : നോമ്പു കാലയളവിൽ ഭക്ഷണം ഉപേക്ഷിച്ച് ഇടവകയിലെത്തിച്ച നേർച്ച പണം കൊണ്ട് നിർധന വിദ്യാർത്ഥിക്ക് സൈക്കിൾ സമ്മാനിച്ചു.

സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയാണ് മാതൃകപരമായ സേവന പ്രവർത്തനം നടത്തിയത്.

നോമ്പു കാലയളവിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ ഒരു നേരമെങ്കിലും ഉപവസിച്ച് പ്രാർത്ഥനയിൽ പങ്കാളികളാകണമെന്ന് ഇടവക വികാരി റവ.ഫാദർ.ജോസ് കരിക്കം ഇടവകയിലെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. അങ്ങനെ ശേഖരിച്ച തുകയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ചത്.
വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.റവ.ഫാദർ.ജോസ് കരിക്കം സൈക്കിളും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു. പോൾ സി. വർഗ്ഗീസ് ആശംസ അറിയിച്ചു.

2020ൽ ലോക് ഡൗണിൻ്റെ പഞ്ചാത്തലത്തിൽ ദുഖവെള്ളി ദിനത്തിൽ ഇടവകയിലെ പൊതു ശുശ്രൂഷ ഒഴിവാക്കിയിരുന്ന സാഹചര്യത്തിൽ ദുഖവെള്ളി ദിനത്തിൽ വിതരണം ചെയ്യുന്ന പ്രത്യേക കഞ്ഞിയ്ക്ക് ചിലവാകുന്ന തുകയുടെ ഭക്ഷ്യധാന്യങ്ങൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളുടെ കൂട്ടിയിരിപ്പ്കാർക്ക് വേണ്ടി വിതരണം ചെയ്യുന്ന പൊതിച്ചോറിന് വികാരി റവ.ഫാദർ ഷിജു മാത്യം നല്കിയിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version