മൂവാറ്റുപുഴ: യുവാക്കൾക്ക് യഥാർത്ഥ ചലച്ചിത്രാസ്വാദനശേഷി പകർന്നു നൽകുന്ന പരിപാടികൾ നിരന്തരം സംഘടിപ്പിക്കേണ്ടതുണ്ടെന്ന്്് പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ. സിനിമജീവിതത്തിൽ അൻപത് വർഷം പിന്നിട്ട അടൂർ ഗോപാലകൃഷ്ണനെ ആദരിക്കുന്നതിന് വേണ്ടി നിർമല കോളേജും, മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച അടൂർ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് ഭാഷയുടെയും സാഹിത്യത്തിന്റെയും രുചി അറിയുന്നവരെയായിരുന്നു സംസ്‌കാരമുള്ളവരായി കണക്കാക്കിയിരുന്നത്. എന്നാൽ ഇക്കാലത്ത് സിനിമയുടെ രസനയെ തിരിച്ചറുന്നവരാണ് സംസ്‌കാരമുള്ളവരെന്നതാണ് കാഴ്ച്ചപ്പാട് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര പണ്ഡിതൻ എ. മീരാ സാഹിബ്, പ്രകാശ് ശ്രീധർ, ബർസാർ ഫാദർ ജസ്റ്റിൻ കണ്ണാടൻ, കൺവീനർ ഫാദർ. ഫ്രാൻസിസ് മൈക്കിൾ കോലോത്ത് എന്നിവർ സംസാരിച്ചു.
രണ്ടു ദിനം നീളുന്ന ഫെസ്റ്റിവൽ വെള്ളിയാഴ്ച സമാപിക്കും. ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ വിദ്യാർത്ഥികളും പൊതുജനങ്ങളുമായി സംവാദത്തിൽ ഏർപ്പെടും. സമാപന സമ്മേളനത്തിൽ കോളേജ് മാനേജർ മോൺസിഞ്ഞോർ ഡോ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും. പരിപാടികൾക്ക് ഡോ. സനീഷ് പി ബി, ഡോ. മനു സ്‌കറിയ, സീമ ജോസഫ്, അഗസ്റ്റ്യൻ ബെന്നി, ഡോ. ജാസ്മിൻ മേരി പി. ജെ., ഡോ അർമിള ആന്റണി, നീന തോമസ്, ലൗലി എബ്രഹാം, ഡോ. ശോഭിത ജോയി, അഞ്ജന ബിജു, മധു നീലകണ്ഠൻ, പി എ സമീർ, അഡ്വ. ബി അനിൽ, എൻ പി പീറ്റർ, എം എസ് ബാലൻ, കെ.ആർ സുകുമാരൻ, സണ്ണി വർഗീസ്, ജയകുമാർ ചെങ്ങമനാട്, ജീവൻ ജേക്കബ്, ഇ.ഐ. ജോർജ് എന്നിവർ നേതൃത്വം നല്കും.
സിനിമ ജീവിതത്തിൽ 50 വർഷം പിന്നിടുന്ന അടൂർ ഗോപാലകൃഷ്ണന്റെ ബഹുമാനാർത്ഥം നിർമല കോളേജും, മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച അടൂർ ഫിലിം ഫെസ്റ്റിവൽ പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഡോ കെ.വി. തോമസ്, എ. മീരാ സാഹിബ്, ബർസാർ ഫാദർ ജസ്റ്റിൻ കണ്ണാടൻ, കൺവീനർ ഫാദർ. ഫ്രാൻസിസ് കോലോത്ത് എന്നിവർ സമീപം.