Home NEWS INDIA നിരോധിത സംഘടനകളിലെ അംഗത്വം യുഎപിഎ പ്രകാരം കുറ്റകരം സുപ്രിം കോടതി

നിരോധിത സംഘടനകളിലെ അംഗത്വം യുഎപിഎ പ്രകാരം കുറ്റകരം സുപ്രിം കോടതി

നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യു.എ.പി.എ) കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി വിധി. 2011 ലെ രണ്ടംഗ ബെഞ്ചിന്റെ വിധി തിരുത്തിക്കൊണ്ടാണ് ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാതെ, നിരോധിത സംഘടനകളിൽ വെറും അംഗമായിരിക്കുന്നത് യു.എ.പി.എയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011ലെ വിധി. വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ ആണ് ഇപ്പോൾ വിധി പ്രസ്താവിച്ചത്.

‘അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ആളുകളെ അതിനു പ്രേരിപ്പിക്കുകയോ ക്രമസമാധാന നില തകർക്കുന്ന വിധം പെരുമാറുകയോ ചെയ്യാത്ത പക്ഷം, നിരോധിത സംഘടനയിൽ അംഗമായിരുന്നു എന്നതു കൊണ്ടുമാത്രം ഒരാൾ കുറ്റവാളിയാവുന്നില്ലെന്നു 2011 ൽ ജസ്റ്റിസുമാരായ മാർക്കണ്ഡേയ കട്ജുവും, ജ്ഞാൻ സുധാ മിശ്രയുമാണ് വിധിച്ചത.

നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമാക്കുന്ന യു.എ.പി.എ 10 എ (1) വകുപ്പ് ബെഞ്ച് ശരിവച്ചു. നേരത്തെ വിധി പറഞ്ഞ രണ്ടംഗബെഞ്ച് ഗുരുതരമായ തെറ്റ് വരുത്തിയെന്നു കോടതി നീരീക്ഷിച്ചു. കേന്ദ്രസർക്കാരിനെ കേട്ടില്ലെന്നും കോടതി നീരീക്ഷിച്ചു.

വ്യാപകമായ ദുരൂപയോഗങ്ങൾക്ക് വഴിവെക്കും

യുഎപിഎ നിയമത്തിലെ സെക്ഷൻ 10(എ)(1) ശരിവെച്ച സുപ്രീംകോടതി വിധി ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ ദുര്ബലപ്പെടുത്തുന്നതാണ്. ഒരു സംഘടനയിൽ മെമ്പർഷിപ്പ് ഉണ്ടെന്ന ഒറ്റ കാരണത്താൽ ഒരാൾക്കെതിരെ യുഎപിഎ ഉപയോഗിക്കാമെന്ന് വരുന്നത് വ്യാപകമായ ദുരൂപയോഗങ്ങൾക്ക് വഴിവെക്കുമെന്ന് സാമൂഹ്യ പ്രവർത്തകനായ പി.ബി. ജിജീഷ് അഭിപ്രായപ്പെട്ടു.

ഇത്തരം വിധികൾ വരുന്ന ബെഞ്ചുകൾ പരിശോധിച്ചാൽ തന്നെ ഒരുപാട് ബെഞ്ചുകൾ ഉള്ള നമ്മുടെ പരമോന്നത നീതിപീഠത്തിലെ നീതിനിര്വഹണ സംവിധാനത്തിലെ പോരായ്മ മനസിലാകും.
ഏത് സംഘടനയെയും നിരോധിക്കുക, ആളുകൾ അതിൽ മെമ്പറാണെന്നു വരുത്തുക, അങ്ങനെ ഭരിക്കുന്നവർക്ക് ആരെയും എന്തും ചെയ്യാൻ കഴിയുക എന്ന അവസ്ഥ വന്നു ചേരും. അത്യന്തം ജനാധിപത്യ വിരുദ്ധമായ യുഎപിഎ യ്ക്ക് ഉണ്ടായിരുന്ന ഒരേയൊരു നിയന്ത്രണം ആയിരുന്നു 2011-ലെ അരുപ് ഭൂയാൻ കേസ്. അതിപ്പോൾ അസാധുവായിരിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version