നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുറ്റവാളിയെ കാപ്പ പ്രകാരം തടവിലാക്കി
കരുനാഗപ്പള്ളി: 2016 മുതൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയായ കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖരപുരം വില്ലേജിൽ കടത്തൂർ മുറിയിൽ കട്ടച്ചിറ തെക്കതിൽ വീട്ടിൽ സ്പീഡ് അനീർ എന്ന അനീർഷായാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്, 2016 മുതൽ 2022 വരെ റിപ്പോർട്ട് ചെയ്ത 6 ക്രിമിനൽ കേസുകളും, വ്യക്തികൾക്ക് നേരെയുള്ള കയ്യേറ്റം, അതിക്രമം, നിരോധിത മയക്കുമരുന്ന് വിൽപ്പന, സ്ത്രീകളെ ശല്യപ്പെടുത്തൽ, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, കൊലപാതക ശ്രമം തുടങ്ങിയ കൊടും കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസ് ജില്ലാ കളക്ടറും ജില്ല മജിസ്ട്രേറ്റും കൂടിയായ അഫ്സന പാർവീൺ ഐഎഎസിന് സമർപ്പിച്ച
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനു ഉത്തരവായത്, ഇയാളെ കഴിഞ്ഞ ജനുവരി മുതൽ ആറുമാസകാലത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു, കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു.വി.യുടെ നേതൃത്വത്തിൽ എസ് ഐ ശ്രീലാൽ ,എ എസ് ഐ ഷാജിമോൻ, എസ് സി പി ഓ ഹാഷിം ,സിപിഒ ബഷീർ ഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് ഇയാളെ കരുതൽ തടങ്കലിനായി ആറുമാസത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു
ച