Home ENTERTAINMENT നടൻ നിവിൻ പോളിക്കെതിരെ ബലാത്സംഗ കേസ്

നടൻ നിവിൻ പോളിക്കെതിരെ ബലാത്സംഗ കേസ്

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ബലാത്സംഗ കേസ്’. കൊച്ചി ഊന്നുകൽ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. പോലീസ് ജാമ്യമില്ലാ വകപ്പ് ചേർത്ത് കേസെടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിവിൻ പോളിയടക്കം ആറുപേർ ചേർന്ന് ബലാത്സം ചെയ്തുവെന്നാണ് പരാതി. ‘സിനിമയിൽ അവസരവും, യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിന് ശേഷം ദുബായിയിൽ കൊണ്ടുപോയി. ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

എറണാകുളം റൂറൽ എസ്.പിക്കാണ് പരാതി നൽകിയത്. ഐ.പി സി 376,354,376 ഡി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്’.. ശ്രേയയാണ് ഒന്നാം പ്രതി, നിർമാതാവ് എ കെ സുനിലാണ് രണ്ടാം പ്രതി. കുട്ടൻ , ബഷീർ തുടങ്ങിയ പേരുകളും പരാതിയിൽ പറയുന്നുണ്ട്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
യുവതി ഒരുമാസം മുന്‍പ് നല്‍കിയ പരാതിയില്‍ പീഡന ആരോപണമുണ്ടായിരുന്നില്ല. നിവിന്‍പോളിയും കൂട്ടരും മര്‍ദിച്ചുവെന്നായിരുന്നു ഈ പരാതി. പിന്നീടാണ് ബലാത്സംഗം ചെയ്തുവെന്ന മൊഴി കൊടുക്കുന്നത്. ഏതായാലും ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സിനിമ മേഖലയെ അടിമുടി ഉലയ്ക്കുന്ന പരാതികളാണ് വരുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version