Home NEWS INDIA ദേശീയ പണിമുടക്ക് തുടങ്ങി ; 25 കോടി തൊഴിലാളികൾ പണിമുടക്കും

ദേശീയ പണിമുടക്ക് തുടങ്ങി ; 25 കോടി തൊഴിലാളികൾ പണിമുടക്കും

0

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച 48 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, കോവിഡ് പ്രതിരോധ പ്രവർത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവ ഒഴിവാക്കിയിട്ടുണ്ട്. വാണിജ്യ – വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോർ മേഖലയിലെയും തൊഴിലാളികൾ പണിമുടക്കുന്നതിനാൽ കടകമ്പോളങ്ങൾ അടച്ചിട്ട് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ആവശ്യപ്പെട്ടു.

നരേന്ദ്ര മോദി സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനംചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് ഞായറാഴ്ച അർധ രാത്രി മുതൽ ആരംഭിച്ചു.പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രിവരെ തുടരും. ബിഎംഎസ് ഒഴികെ സംഘടിത– അസംഘടിത മേഖലയിലെ 25 കോടി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. താഴിൽ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിൻവലിക്കുക, സ്വകാര്യവൽക്കരണവും സർക്കാർ ആസ്തി വിറ്റഴിക്കൽ പദ്ധതിയും നിർത്തിവെക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സർക്കാർ നിക്ഷേപം വർധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

മോദി അധികാരത്തിലെത്തിയശേഷം ദേശീയതലത്തിൽ ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്യുന്ന ആറാമത്തെ പണിമുടക്കാണ് ഇത്. കൽക്കരി, ഉരുക്ക്, എണ്ണ– പ്രകൃതിവാതകം, ടെലികോം, തപാൽ, ഇൻകം ടാക്സ്, ബാങ്ക്, ഇൻഷുറൻസ്, തുറമുഖം, പൊതുഗതാഗതം, വൈദ്യുതി തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികളും ജീവനക്കാരും പണിമുടക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വിവിധ മേഖലകളിൽ രാത്രി ഷിഫ്റ്റിലുള്ളവർ അർധരാത്രിമുതൽ പണിമുടക്ക് ആരംഭിച്ചു. കേരളത്തിൽ പണിമുടക്ക് പൂർണമായിരിക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version