ദളിത്-പന്നാക്ക വിഭാഗങ്ങളിലെ അർഹരെ സുപ്രീം കോടതി – ഹൈക്കോടതി ജഡ്ജിമാരായി പരിഗണിക്കണം. -ബോബൻ ജി നാഥ്
കരുനാഗപ്പള്ളി: ദളിത്- പിന്നോക്ക വിഭാഗങ്ങളിലെ അർഹരായവരെ സുപ്രീം കോടതി – ഹൈക്കോടതി ജഡ്ജിമാരായി പരിഗണിക്കണമെന്നും ഡോ. BR അംബേദ്ക്കർ ഉയർത്തിയ നവോത്ഥാന ചിന്തകൾ കാലാതീതമായി നില നിൽക്കുന്നു എന്നും ഡോ. ബി ആർ അംബേദ്ക്കർ സ്റ്റഡീസെൻ്റർ ചെയർമാൻ ബോബൻ ജി നാഥ് അഭിപ്രായപ്പെട്ടു. ഡോ.ബി ആർ അംബേദ്ക്കർ സ്റ്റഡീസെൻ്ററിൻ്റേയും ചാച്ചാജി പബ്ലിക് സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഡോ: ബി ആർ അംബേദ്ക്കറിൻ്റെ 66-മത് ചരമവാർഷിക ദിനാചരണ പരിപാടി ചാച്ചാജിപബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 27 സുപ്രിം കോടതി ജഡ്ജിമാരുള്ളതിൽ നാമമാത്രമായ അംഗങ്ങൾ മാത്രമാണ് ദളിത് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളതെന്നും അദ്ദേഹം ചൂണ്ടി കാട്ടി.ആർ. സനജൻ അധ്യക്ഷത വഹിച്ചു. അഡ്വ.ബി.ബിനു, ചൂളൂർ ഷാനി, അജി ലൗ ലാൻ്റ് ,ആസാദ്, ഫഹദ് തറയിൽ ,സോമ അജി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഫ