Home NEWS INDIA തീ കെട്ടടങ്ങാതെ മണിപ്പൂർ ; മന്ത്രിയുടെ വസതിയും കത്തിച്ചു

തീ കെട്ടടങ്ങാതെ മണിപ്പൂർ ; മന്ത്രിയുടെ വസതിയും കത്തിച്ചു

ഫയൽ ചിത്രം

വർഗീയ സംഘർഷം ഉടലെടുത്ത മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാനാവുന്നില്ല. ചൊവ്വാഴ്ചയുണ്ടായ അക്രമത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതിനു പിന്നാലെ
സംസ്ഥാന മന്ത്രി നേച്ച കിചന്റെ വസതിക്ക് അക്രമകാരികൾ തീയിട്ടു. ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.
നിരവധി വീടുകൾക്കും അക്രമികൾ തീവെച്ചിട്ടുണ്ട്. സംഭവങ്ങളിൽ ഗോബജാങ് ഗ്രാമത്തിലെ നിരവധിപേർക്ക് പരിക്കേറ്റു. അതേസമയം, സംസ്ഥാനത്ത് 16 ൽ 11 ജില്ലകളിലും കർഫ്യു തുടരുകയാണ്. ഇന്റർനെറ്റ് നിരോധനവും പിൻവലിക്കാനാവുന്നില്ല.

സൈനിക സുരക്ഷയിലും ആക്രമം തുടരുന്നു. സമാധാന ദൗത്യവും ലക്ഷ്യം കാണുന്നില്ല. കലാപം ആരംഭിച്ച ശേഷം നൂറിലേറെ പേർ മരിച്ചു. അരലക്ഷത്തിലധികം പേർ പ്രാണ രക്ഷാർത്ഥം സ്ഥലം വിട്ടു പോയി… 36000 ഓളം പേർക്ക് വീട്ടില്ലാതായി… 350 ൽ പരം ക്രിസ്ത്യൻ പള്ളികൾ , ഏതാനും ക്ഷേത്രങ്ങൾ നിരവധി വിദ്യാലയങ്ങൾ കത്തിച്ചു. സുരക്ഷാ കേന്ദ്രത്തിൽ വെടിയേറ്റ ബാലനുമായി ആശുപത്രിയിലേക്കുപോയ ആംബുലൻസ് കത്തിച്ച് മാതാവും ഏഴ് വയസ്സുകാരനും ഉൾപ്പെടെ കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കുന്നതായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version