തൊടുപുഴ : റേഷന്‍ വ്യാപാരികളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് ആള് കേരള റിട്ടെയില്‍ റേഷന്‍ ഡിലേഴ്സ് അസോസിയേഷന് തൊടുപുഴ താലൂക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു .
സപ്ലൈ ഓഫീസിനു മുന്പില് നടത്തിയ ധര്‍ണ്ണ കെപി സി സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റോയ് കെ പൗലോസ് ഉല്‍ഘാടനം ചെയ്തു. റെജി എസ് എം, ജോര്‍ജ് എ വി, ടി എസ് കാസിം, എ ഡി മാത്യു, ബേബി വട്ടകുന്നേല്‍ എന്നിവര്‍ സംസാരിച്ചു.