അവിഹിതം മറയ്ക്കാൻ പോൺതാരത്തിനു പണം നല്കിയ കേസ്;
അവിഹിതം മറച്ചുവയ്ക്കാന് പോൺതാരത്തിനു തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 130,000 ഡോളർ നൽകിയെന്ന കേസിൽ
യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏപ്രിൽ മൂന്നിന് മാൻഹട്ടനിലെ കോടതിയിൽ കീഴടങ്ങിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ആദ്യ മുൻ ്അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ കേസ് അമേരിക്കൻ രാഷ്ട്രീയത്തിലും ലോകത്തും വൻ ചർച്ച നടക്കവെയാണ് നേരിട്ട് അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കം നടക്കുന്നത്.
ലോവർ മാൻഹട്ടനിലുള്ള സെന്റർ സ്ട്രീറ്റിലെ ക്രിമിനൽ കോടതിയിൽ ട്രംപ് കീഴടങ്ങുമെന്നാണ് റിപ്പോർട്ട്. സുരക്ഷ ഒരുക്കാൻ കോടതിക്ക് ചുറ്റും ബാരിക്കേഡുകൾ ഉയർന്നുകഴിഞ്ഞു. രാത്രി ട്രംപ് ടവറിൽ തങ്ങി രാവിലെ ന്യൂയോർക്കിലേക്ക് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം എന്നു പോൺ സ്റ്റാറുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാൻ 2016ലെ തെരഞ്ഞെടുപ്പ് കാലത്ത്് പണം നൽകിയതെന്നാണ് കുറ്റം ചുമത്തിയത്. ട്രംമ്പ കീഴടങ്ങുന്ന വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമപ്പട കോടതിക്കുമുന്നിൽ നേരത്തെ തമ്പടിച്ചുതുടങ്ങിയിട്ടുണ്ട്്്