Home LOCAL NEWS IDUKKI ഡീൻ കുര്യാക്കോസ് എം.പി. നയിക്കുന്ന പദയാത്ര ജനുവരി 13 മുതൽ 23 വരെ ഇടുക്കി ജില്ലയിൽ

ഡീൻ കുര്യാക്കോസ് എം.പി. നയിക്കുന്ന പദയാത്ര ജനുവരി 13 മുതൽ 23 വരെ ഇടുക്കി ജില്ലയിൽ

0
deenkuriakose

തൊടുപുഴ : ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്കെതിരെ യു.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ അഡ്വ. ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ പദയാത്ര നടത്തുന്നു. ജനുവരി 13 മുതൽ 23 വരെയാണ് പദയാത്ര നടത്തുന്നതെന്ന്് യു. ഡി. എഫ്. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ.എം.ജെ. ജേക്കബും അറിയിച്ചു.

ഇപ്പോഴത്തെ ബഫർ സോൺ വിഷയത്തിൽ ഗവണ്മെന്റ് ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. 2013-ൽ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ട് മാത്രമേ ബഫർസോൺ സാധ്യമാകൂ എന്ന യു.ഡി.എഫ്. ഗവണ്മെന്റിന്റെ തീരുമാനത്തിന്മേൽ കേന്ദ്ര വിദഗ്ദ്ധ സമിതി ആവശ്യപ്പെട്ട റിപ്പോർട്ടുകൾ നൽകാതിരുന്നത് സംസ്ഥാന ഗവൺമെന്റിന്റെയും പാർലമെന്റ് അംഗമായിരുന്ന ജോയ്‌സ് ജോർജിന്റെയും ആത്മാര്ഥതയില്ലായ്മയുടെ തെളിവാണ്. അന്ന് റിപ്പോർട്ട് നൽകിയിരുന്നുവെങ്കിൽ ബഫർ സോൺ വിഷയം കേരളത്തിൽ ശാശ്വതമായി പരിഹരിക്കപ്പെടുമായിരുന്നു. 2018-ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ സംരക്ഷിത വനത്തിനും, ഉദ്യാനങ്ങൾക്കു ചുറ്റും ബഫർ സോൺ ആക്കുന്നതിനും 2019 ഒക്ടോബർ 23-ന് ഗവണ്മെന്റ് എടുത്ത തീരുമാനമാണ് ഇപ്പോളുണ്ടായിരിക്കുന്ന തിരിച്ചടിയ്ക്ക് കാരണം. പ്രളയത്തെപ്പറ്റി പഠിക്കുന്നതിന് വേണ്ടി നിയോഗിച്ച ചെന്നൈ ഐ.ഐ.റ്റി യുടെ റിപ്പോർട്ടിൽ ഇടുക്കിയിലെ ജലാശയങ്ങളിൽ നിറഞ്ഞ ജലം കൈകാര്യം ചെയ്യുന്നതിൽ ഗവണ്മെന്റ് കാണിച്ച മിസ് മാനേജ്‌മെന്റാണ് പ്രളയത്തിന് കാരണമെന്ന് വെളിപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ബഫർ സോൺ ഏർപ്പെടുത്തിയാൽ പ്രളയം എങ്ങിനെ തടയാൻ കഴിയുമെന്ന് ഗവണ്മെന്റ് വ്യക്തമാക്കണം. ജൂൺ 3 ആം തീയതി സുപ്രീം കോടതി മൂന്ന് മാസത്തിനകം ഒരു കലോമീറ്റർ ബഫർ സോണിലെ കെട്ടിടങ്ങളുടെയും, മറ്റ് അനുബന്ധ കാര്യങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഇക്കാര്യത്തിൽ വീഴ്ച വരുത്തി മാപ്പ് വിവാദവുമായി ഗവൺമറന്റ് മുന്നോട്ട് പോവുകയാണ്. ഗവണ്മെന്റ് കോടതിയിൽ സമർപ്പിക്കുന്ന രേഖ ഏതാണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഗവണ്മെന്റ് മെല്ലെപ്പോക്ക് നയം പിന്തുടരുമ്പോൾ ജനങ്ങളാണ് വലയുന്നത്.
കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുന്നതിന് ഭൂനിയമം ഭേദഗതി ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിന്റെ മൂന്നാം വാർഷികം പിന്നിട്ടിരിക്കുകയാണ്. ത്രിതല പഞ്ചായത്തുകൾ നിർമ്മിച്ചിരിക്കുന്ന ആതുരാലയങ്ങൾ, കുടിവെള്ള പദ്ധതികൾ എന്നിവയൊക്കെ വൈദ്യുതി കണക്ഷന് എൻ. ഓ സി ലഭിക്കാത്തതുകൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. പാവപ്പെട്ട ആളുകളെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പണിതിരിക്കുന്ന പദ്ധതിയിലുള്ള വീടുകൾക്ക് പോലും വെള്ളം നൽകുന്നില്ല.പുതിയ സംരംഭങ്ങളൊന്നും ജില്ലയിൽ ആരംഭിക്കുവാൻ കഴിയുന്നില്ല.
പാവപ്പെട്ട ആളുകളുടെ ലൈഫ് പദ്ധതിയിൽ പണി പൂർത്തികരിച്ച വീടുകൾക്ക് പോലും വൈദ്യുതി കണക്ഷൻ നൽകുന്നില്ല. പുതിയ സംരംഭങ്ങൾ ഒന്നും തന്നെ ജില്ലയിൽ ആരംഭിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ഭൂനിയമം അടിയന്തിരമായി ഭേദഗതി ചെയ്യണം. വന്യമൃഗങ്ങളുടെ ഉപദ്രവത്തിൽ നിന്നും കർഷകർക്ക് സംരക്ഷണം നൽകുക, നാണ്യവിളകളുടെ വിലയിടിവ് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പദയാത്ര നടത്തുന്നത്. ജനുവരി 13 ന് കുമളിയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര 23-ന് അടിമാലിയിൽ സമാപിക്കും. വാർത്താ സമ്മേളനത്തിൽ ഡിസിസി പ്രസിഡൻറ് സി പി മാത്യു, എം എസ് മുഹമ്മദ്, കെ.കെ. കുര്യൻ, എം.കെ പുരുഷോത്തമൻ, എൻ.ബെന്നി, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോയി ജേക്കബ് എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version