മൂവാറ്റുപുഴഃ അയ്യായിരത്തോളം കൗമാര -ശാസ്ത്ര പ്രതിഭകൾ മാറ്റുരക്കുന്ന എറണാകുളം റവന്യൂ ജില്ല ശാസ്‌ത്രോത്സവത്തിന് മൂവാറ്റുപുഴയിൽ തിരി തെളിഞ്ഞു. കുട്ടികളുടെ പരീക്ഷണ നീരീക്ഷണങ്ങളും, ഭാനവനയും കരവിരുതും എല്ലാ ചേർന്ന ശാസ്ത്ര പ്രവൃത്തിപരിചയമേള അഞ്ച് സ്‌കൂളുകളിലായാണ് നടക്കുന്നത്.
മേളയുടെ ഉദ്ഘാടനം പ്രധാനവേദിയായ നിർമ്മല ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ പി.പി. എൽദോസ്
അധ്യക്ഷത വഹിച്ചു. പി.വി. ശ്രീനിജൻ എം.എൽ.എ. മുഖ്യാതിഥിയായി.വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടർ ഹണി.ജി.അലക്‌സാണ്ടർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, ഹയർ സെക്കൻഡറി ആർ.ഡി.ഡി. അബ്ദുൽകരീം കെ., വി.എച്ച്.എസ്.ഇ. എ.ഡി. ലിസി ജോസഫ്, എറണാകുളം ഡി.പി.സി. ജോസ് പെറ്റ് ജേക്കബ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. വിജയ, എ.ഇ.ഒ. ജീജ വിജയൻ, നിർമ്മല ഹൈസ്‌കൂൾ പ്രിൻസിപ്പൽ റവ.ഡോ.ആന്റണി പുത്തൻകുളം,
എസ്.എൻ.ഡി.പി. സ്‌കൂൾ പ്രിൻസിപ്പൽ രാധാകൃഷ്ണൻ ടി., ഗവൺമെന്റ് മോഡൽ ഹൈസ്‌കൂൾ പ്രിൻസിപ്പൽ
വിജി.പി.എൻ., തർബിയത്ത് ട്രസ്റ്റ് സ്‌കൂൾ പ്രിൻസിപ്പൽ പി. മനോജ്, സെന്റ് അഗസ്റ്റിൻ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മരിയ, ശിവൻ കുന്ന് ഗവൺമെന്റ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ കുഞ്ഞുമോൾ ജോൺ,
റിസപ്ഷൻ കമ്മിറ്റി കൺവീനർ സെലീന ജോർജ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു.
മേള വ്യാഴാഴ്ച വൈകിട്ട് 4 ന് സമാപിക്കും.