Home LOCAL NEWS ERNAKULAM ജില്ലാപഞ്ചായത്തിന്റെ കേരഗ്രാമം പദ്ദതിക്ക് തുടക്കമായി

ജില്ലാപഞ്ചായത്തിന്റെ കേരഗ്രാമം പദ്ദതിക്ക് തുടക്കമായി

district pancayath.
ചിത്രം : അഞ്ച് വർഷം കൊണ്ട് 60 ലക്ഷം തേങ്ങ ഉത്പാധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഉത്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കുന്നു

കോതമംഗലം: അഞ്ചുവര്‍ഷം കൊണ്ട് 60 ലക്ഷം തേങ്ങ ഉദ്പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ജില്ലാപഞ്ചായത്തിന്റെ നൂതന പദ്ധതിയായ കേരഗ്രാമം പദ്ദതിക്ക് തുടക്കമായി. പദ്ദതിപ്രകാരം കര്‍ഷകര്‍ക്ക് നല്‍കാനുള്ള വിത്തുകള്‍ പാകുന്നതിന്റെ ഉദ്ഘാടനം നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റാണികുട്ടി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ദാനി, ലിസി അലക്‌സ്, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, വൈസ് പ്രസിഡന്റ് ജിന്‍സിയ ബിജു, അംഗം സൗമ്യ ശശി, ഡപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ്, ശിവന്‍, സൂപ്രണ്ട് ഇന്‍ചാര്‍ജ് ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു.

അഞ്ചുവര്‍ഷവും തുടരുന്ന വിധത്തിലാണ് കേരഗ്രാമം പ്രോജക്ട് വിഭാവനം ചെയ്തിരിക്കുന്നത്. ഒരുവര്‍ഷം 27 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേയും ഒരു പഞ്ചായത്തില്‍ വീതം മുഴുവന്‍ കര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഒരുകര്‍ഷകന് നാല് കുള്ളന്‍ തെങ്ങിന്‍ തൈകളും 10കിലോ ജൈവവളവും നല്‍കും. നാലുവര്‍ഷം കൊണ്ട് കായ്ക്കുന്ന തെങ്ങിന്‍ തൈകള്‍ ആണ് നല്‍കുന്നത്. ഇങ്ങനെ അഞ്ചുവര്‍ഷംകൊണ്ട് ജില്ലയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും തെങ്ങിന്‍തൈകള്‍ ലഭ്യമാക്കുന്നത് വഴി അഞ്ചുവര്‍ഷം കൊണ്ട് 60 ലക്ഷം തേങ്ങ ആധികാരികമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

തൈകള്‍ ലഭിക്കുന്ന കര്‍ഷകന് തുടര്‍ന്നുള്ള അഞ്ചുവര്‍ഷവും ജൈവവളം നല്‍കും. ഇതിനാവശ്യമായ ജൈവവളം ജില്ലാ പഞ്ചായത്ത് തന്നെ ഉത്പാദിപ്പിക്കും. 35 ലക്ഷം രൂപ വകയിരുത്തിയ ഈ പദ്ധതിക്ക് ആദ്യഘട്ടത്തില്‍ ആവശ്യമായ 60,000 വിത്തു തേങ്ങകള്‍ കോക്കനട്ട് ഡവലപ്മെന്റ്് ബോര്‍ഡിന്റെ അംഗീകാരമുഴള്ള തമിഴ്നാട്ടിലുള്ള വിസ്ത്രിതിയേറിയ തെങ്ങിന്‍ തോട്ടങ്ങളില്‍ കൃഷി ഉദ്യോഗസ്ഥര്‍ നേരില്‍ പോയി പരിശോധിച്ചാണ് വാങ്ങിയത്. ഇപ്രകാരം വാങ്ങിയ വിത്തുകള്‍ നേര്യമംഗലം ഫാമില്‍ പാകിമുളപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കും.


NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version