Home LOCAL NEWS ERNAKULAM എറണാകുളം വൻകള്ളനോട്ടടി സംഘം പിടിയിൽ

എറണാകുളം വൻകള്ളനോട്ടടി സംഘം പിടിയിൽ

FAKE CURRENCY ,

500 രൂപയുടെ നൂറ് കള്ള നോട്ടുകൾ കണ്ടെടുത്തു

കൊച്ചി : ജില്ലയിൽ കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്ന നാല് അംഗ സംഘം മുളംതുരുത്തിയിൽ പിടിയിൽ. തുറവൂർ പെരിങ്ങാംപറമ്പ് കൂരൻകല്ലുക്കാരൻ ജോഷി (51), നായത്തോട് കോട്ടയ്ക്കൽ വീട്ടിൽ ജിൻറോ (37), കാഞ്ഞൂർ തെക്കൻവീട്ടിൽ ജോസ് (48), മുളന്തുരുത്തി പള്ളിക്കമാലി കാഞ്ഞിരംപറമ്പിൽ വീട്ടിൽ അജിത് (26) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.

ഇവരിൽ നിന്ന് 500 രൂപയുടെ നൂറ് വ്യാജ നോട്ടുകളും, വ്യാജ നോട്ടിൻറെ വിപണനത്തിന് കരുതിയിരുന്ന ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയും പിടികൂടി. അജിത്തിൻറെ മുളന്തുരുത്തിയിലെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മാണത്തിന് ഉപയോഗിക്കുന്ന, കമ്പ്യൂട്ടർ, പ്രിൻറർ, ലാമിനേഷൻ മെഷീൻ, കട്ടിംഗ് ബ്ലേഡ്, പശ, ഫോയിലിംഗ് പേപ്പർ, പ്രിൻറിംഗ് പേപ്പർ, ഭാഗികമായ് പ്രിൻറ് ചെയ്ത പേപ്പർ എന്നിവയും കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജോഷിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നോട്ട് കണ്ടെത്തിയത്. ഇരുപത്തിഅയ്യായിരം രൂപയ്ക്ക് അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകളാണ് വിപണനം ചെയ്യുന്നത്. അന്വേഷണ സംഘത്തിൽ ഡി.വൈ.എസ്.പി മാരായ പി.പി.ഷംസ്. പി.കെ.ശിവൻകുട്ടി, അങ്കമാലി ഇൻസ്‌പെക്ടർ പി.എം.ബൈജു, എസ്.ഐമാരായ എൽദോ പോൾ, ഷെഫിൻ, സുരേഷ് കുമാർ, എ.എസ്.ഐമാരായ സുരേഷ്, റജിമോൻ, എസ്.സി.പി.ഒ സലിൻ കുമാർ, സി.പി.ഒ മാരായ പ്രഭ, രജനി. അജിത എന്നിവരാണ് ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി വിവേക് കുമാർ പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version