കൊച്ചി: സിപിഎമ്മും സൈബർ സഖാക്കളും സ്ത്രീവിരുദ്ധതയുടെ മ്ലേച്ഛമായ പ്രതിരൂപങ്ങളെന്നതിന്റെ തുടർച്ചയാണ്
ഉമ തോമസിനെതിരെയുള്ള സൈബർ ആക്രമണമെന്നു്
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ജെബി മേത്തർ എംപി.
സ്ത്രീ തുല്യതക്കെന്ന പേരിൽ സർക്കാർ ചെലവിൽ മതിൽകെട്ടിയവർ സ്ത്രീയെ അധിക്ഷേപിക്കുകയും അപഹസിക്കുകയുമാണ് ജീവിത പങ്കാളി നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ സ്വകാര്യവും വൈകാരികവുമായ നിഷ്ഠകളെ പോലും അപഹസിക്കുന്നു.
ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീകൾ സാമൂഹിക ജീവിതത്തിൽ ഇടപ്പെടാൻ പാടില്ലെന്നത് എന്ത് പുരോഗമന രാഷ്ട്രീയമാണ്.
ആദ്യം സൈബർ ആക്രമണം നടത്തിയ സർക്കാർ ഉദ്യോഗസ്ഥനെതിരെ വനിത കമ്മീഷനിൽ മഹിള കോൺഗ്രസ് പരാതി നൽകിയിരുന്നു.
ഉമ ക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ സി.പി.എം. വനിതാ നേതാക്കൾ തള്ളിപ്പറയാത്തത് ദുരുഹവും പ്രതിഷേധാർഹവുമാണ്.
ഉമ മികച്ച വിജയം നേടുമെന്ന് ഉറപ്പായതോടെ ജാള്യത മറയ്ക്കാനുള്ള തന്ത്രമാണ് സൈബർ ആക്രമണമെന്നും ജെബി മേത്തർ കുറ്റപ്പെടുത്തി.